രാജ്യാന്തര കുടിയേറ്റത്തിൽ അറബ് രാജ്യങ്ങളിൽ ഒന്നാമത് സൗദി
Saudi Arabia is the first Arab country in terms of international immigration
കുടിയേറ്റ രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നപ്പോള്‍ അറബ് രാജ്യങ്ങളില്‍ മുന്നിട്ട് നില്‍ക്കുകയാണ് സൗദി അറേബ്യ . ഐക്യരാഷ്ട സഭ പുറത്തിറക്കിയ ഇന്റർനാഷനൽ മൈഗ്രേഷൻ റിപ്പോർട്ട് 2020 ആണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ ഇന്ത്യക്കാർ ആണ് ലോകത്തെ ഏറ്റവും വലിയ കുടിയേറ്റക്കാരെന്ന് പറയുന്നു.
കുടിയേറ്റങ്ങള്‍ ഒരോ രാജ്യങ്ങളില്‍ വര്‍ദ്ധിച്ച് വരുകയാണ്. ഇതില്‍ മൂന്നാം സ്ഥാനത്താണ് സൗദി. ഇവിടെ കൊവിഡ് കാലത്ത് കുടിയേറ്റങ്ങള്‍ക്ക് 30 ശതമാനത്തിന്‍റെ കുറവുണ്ടായതാണ് റിപ്പോര്‍ട്ട്. 2019നും 2020 ഇടയിൽ ഏകദേശം രണ്ട് ദശലക്ഷം കുടിയേറ്റക്കാരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
51 ദശലക്ഷം പേര്‍ കുടിയേറിയത് അമേരിക്കയിലേക്കാണ് അതുകൊണ്ട് തന്നെ ഏറ്റവും വലിയ കൂടിയേറ്റ രാജ്യമായി അമേരിക്കയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ മൊത്തം കണക്ക് എടുത്ത് നോക്കുയാണെങ്കില്‍ അമേരിക്കയിൽ മാത്രം 18 ശതമാനത്തോളം കുടിയേറ്റക്കാര്‍ എത്തിയിട്ടുണ്ട്. ജർമനിയാണ് രണ്ടാം സ്ഥാനത്തുള്ള രാജ്യം
2020ന്‍റെ അവസാനത്തോടെ സ്വന്തം രാജ്യത്തിന് പുറത്ത് താമസിക്കുന്നവര്‍ 281 ദശലക്ഷം വരും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2000 ൽ ഇത് 173 ദശലക്ഷവും 2010 ൽ 221 ദശലക്ഷവുമായിരുന്നു. ഒരോ വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിച്ച് വരുകയാണ്. 18 ദശലക്ഷം ഇന്ത്യക്കാരാണ് ഇന്ത്യക്ക് പുറത്ത് താമസിക്കുന്നത്. അത്കൊണ്ടാണ് ഇന്ത്യ ഏറ്റഴും വലിയ കുടിയേറ്റ രാജ്യമായി മാറിയത്.