Kerala Rural
സതീഷ് കാക്കരാത്തിന്റെ കഥാ സമാഹാരം “താഴ് വരകളിലെ കാറ്റ്” പ്രകാശനം ഷാർജ്ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ
Satish Kakkarath's collection of stories "Wind in the valleys
പട്ടാമ്പി: കവിയും കഥാകൃത്തും അക്ഷര ദീപം സാംസ്കാരിക കൂട്ടായ്മ വൈസ് പ്രസിഡന്റ് കൂടിയായ സതീഷ് കാക്കരാത്തിന്റെ കഥാ സമാഹാരം, “താഴ് വരകളിലെ കാറ്റ്” നവംബർ ആറിന് ഷാർജ്ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് പ്രകാശനം ചെയ്യപ്പെടുന്നു. യുഎയിലെ പ്രശസ്ത സാമൂഹ്യപ്രവർത്തകനായ ശ്രീ. അഷറഫ് താമരശ്ശേരി പ്രകാശനകർമ്മം നിർവ്വഹിക്കുന്ന ചടങ്ങിൽ ശ്രീ. അൻസാർ കൊയിലാണ്ടി പുസ്തകം ഏറ്റുവാങ്ങും. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന “ബെല്ലോ ബസ്സ് റെന്റൽസ്സ്” ഉടമ ശ്രീ.ബഷീർ ബെല്ലോ ആധ്യക്ഷം വഹിക്കും.
ശ്രീ. ഐസക്ക് ഈപ്പന്റെ അവതാരികയോടെ കോഴിക്കോട് ലിപി പബ്ലിക്കേഷൻസ്സ് പുറത്തിറക്കുന്ന ഈ പുസ്തകം പതിനാലു ചെറുകഥകളുടെ ഒരു സമാഹാരമാണ്.
ബാബു കാങ്കലാത്ത്