Qatar

സംസ്കൃതി – സി. വി ശ്രീരാമൻ സാഹിത്യ പുരസ്കാരം 2020′ രചനകൾ ക്ഷണിക്കുന്നു

Sanskriti Qatar - inviting short stories for C. V Sriraman Sahitya Puraskar 2020

ദോഹ: യശ:ശരീരനായ സാഹിത്യകാരൻ സി. വി. ശ്രീരാമന്റെ സ്മരണാർത്ഥം സംസ്കൃതി സംഘടിപ്പിക്കുന്ന ‘സംസ്കൃതി – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം 2020’ ലേക്കുള്ള രചനകൾ ക്ഷണിക്കുന്നു.

ചെറുകഥാ വിഭാഗത്തിലാണ്‌ മത്സരം. ജി. സി. സി രാജ്യങ്ങളിൽ താമസക്കാരായ 18 വയസ്സിന്‌ മുകളിൽ പ്രായമുള്ള പ്രവാസി മലയാളികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്‌. മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളായിരിക്കും പുരസ്കാരത്തിന്‌ പരിഗണിയ്ക്കുക.

50000 രൂപയും പ്രശസ്തിഫലകവുമാണ്‌ പുരസ്കാരം. കേരളത്തിലെ പ്രശസ്ത സാഹിത്യകാരന്മാർ ഉൾക്കൊള്ളുന്ന ജൂറിയായിരിക്കും അവാർഡ് നിർണ്ണയിക്കുക. രചനകൾ സ്വീകരിക്കുന്ന അവസാന തീയ്യതി 2020 ഒക്ടോബർ 10 ആയിരിക്കും. രചനകൾ തപാൽ മാർഗ്ഗം Sanskriti – C. V. Sreeraman Literary Award, PO Box: 23671, Doha – Qatar എന്ന വിലാസത്തിലോ gcccvsaward@gmail.com emsudhi@yahoo.com എന്ന ഇമെയിൽ വിലാസത്തിലോ അയക്കാവുന്നതാണ്‌. ഒക്ടോബർ മാസത്തിൽ പുരസ്കാര പ്രഖ്യാപനം ഉണ്ടാകുന്നതാണ്‌. കൂടുതൽ വിവരങ്ങൾ +974 55859609, +974 33310380 എന്നി നമ്പറുകളിൽ ലഭ്യമാണ്‌.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button