സംസ്കൃതിയുടെ കാരുണ്യ ചിറകിൽ ശശീന്ദ്രൻ കടൽ കടന്നു
Sanskriti helped Sasindran for return to India
ദോഹ: കോവിഡ് കാലത്ത് തൊഴിൽരഹിതനായതിന്റെ ആകുലതകൾക്കിടയിൽ പക്ഷാഘാതം തളർത്തിയ തൃശൂർ തളിക്കുളം സ്വദേശി ശശീന്ദ്രന് സംസ്‌കൃതിയുടെ കാരുണ്യം സാന്ത്വനമായി.
ദോഹയിൽ സ്വർണ്ണാഭരണ നിർമ്മാണ തൊഴിലാളിയായ 62 കാരനായ ശശീദ്രൻ തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്നുള്ള സാമ്പത്തിഘാതം നേരിടുന്നതിനിടയിലാണ് കഴിഞ്ഞ മെയ് 15ന് പക്ഷാഘാതത്തിലാകുന്നത്. ഹമദ് ആശുപത്രിയിലെ ചികിത്സയിൽ അപകടനില തരണംചെയ്തതിനെ തുടർന്ന് ലോങ്ങ് ടേം ട്രീറ്റ്മെന്റിന് പ്രവേശിപ്പിച്ചിരുന്നു.
സംസ്കൃതി മൻസൂറ കമ്മറ്റി അംഗങ്ങളായ മുഹമ്മദ് ഫാസിൽ, ഒക്കെ നജീബ്തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ 3 മാസത്തിലേറെ ചികിൽസയിൽ കഴിഞ്ഞ ശശീന്ദ്രന്റെ യാത്രാരേഖകൾ പൂർത്തീകരിച്ചത്. ടിക്കറ്റും, മരുന്നും ഉൾപ്പെടെയുള്ള ചിലവ് സംസ്കൃതി ജന:സെക്രട്ടറി വിജയാകുമാറിന്റെ ഇടപെടലിലാണുറപ്പാക്കിയത്.
ദീർഘനാൾ ചികിൽസ തുടരേണ്ടതിനാൽ ICBF ന്റെ സ്വാന്തന നിധിയിൽ നിന്നുള്ള സഹായം പ്രസിഡണ്ട് പി. എൻ. ബാബുരാജന്റെ ഇടപെടലിൽ 2000 റിയാൽ അനുവദിച്ചു.
സംസ്കൃതി പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ച് ദീർഘനാളത്തെ ഹോസ്പിറ്റൽ ബില്ലിൽ ഹമദ് ആശുപത്രിയിലെ കേസ് മാനേജർ ഇളവ് നൽകി. നടക്കാൻ ആവശ്യമായ ഷോൾഡർ സപ്പോർട്ട് സംസ്കൃതി പ്രവർത്തകർ നൽകി.
കഴിഞ്ഞ ദിവസം നാട്ടിലെക്ക് മടങ്ങിയ ശശീന്ദ്രന് സംസ്കൃതി പ്രവർത്തകർ സ്നേഹഷ്മളമായ യാത്രയയപ്പാണ് നൽകിയത്.
കൊച്ചി എയർപോർട്ടിൽ നിന്ന് വസതിയിലെക്ക് സൗജന്യ ആമ്പുലൻസ് നോർക്കയുമായി ബന്ധപ്പെട്ട് ലഭ്യമാക്കാനും സംസ്‌കൃതി നേതൃത്വത്തിന് സാധിച്ചു.