ഖത്തറിന്റെ കാരുണ്യത്തിന് ദൃശ്യഭാഷയുമായി ‘സമർ’
'Samar' with visual language for Qatar's mercy
ദോഹ: കർമ്മഭൂമിയുടെ കാരുണ്യത്തിന്റെ കഥപറയുന്ന ഷെരീഫ് കാവിൽ സംവിധാനം ചെയ്ത ‘സമർ’ അതിജീവനകാലത്തെ മികച്ച ഹ്രസ്വ ചിത്രങ്ങളുടെ ശ്രേണിയിൽ ശ്രദ്ധേയമാകുന്നു. ഖത്തറിലെ മലയാളികളായ പ്രവാസികൾ ഒരുക്കിയ ‘സമർ’ കണ്ണില്ലാത്ത കച്ചവട ലോകത്തെ കനിവിന്റെ സ്വദേശി പാഠമാണ് പ്രേക്ഷകനിലേക്ക് പകരുന്നത്.
കോവിഡ് കാലത്തിന്റെ പ്രയാസങ്ങൾ വരിഞ്ഞുമുറുക്കിയ പ്രവാസികൾക്ക് സ്വന്തം വിയർപ്പുതുള്ളികളുടെ വിഹിതമായ ക്ഷേമനിധി പോലും ഉപകാര പ്രദമാകാത്ത കാലത്ത് കൂടപ്പിറപ്പായി കൂടെനിൽകേണ്ടവർ പോലുംലാഭം മാത്രം ലക്‌ഷ്യം കാണുമ്പോൾ അതിജീവനകാലത്തിനു കരുത്തുപകരുന്ന സ്വദേശികളുടെ സഹജീവസ്നേഹമാണ് ഷാഫി കാക്കോവ്കഥയെഴുതി നിർമ്മിച്ച ‘സമർ’ ദൃശ്യഭാഷയുടെ ഇതിവൃത്തം. ലോകത്തിലെ വിവിധയിടങ്ങളിൽ .പാർശ്വവൽക്കരിക്ക പെട്ടവർക്ക് എന്നും കാരുണ്യത്തിന്റെ കൈത്താങ്ങാകുന്ന ഖത്തറിന്റെ നന്മയ്ക്കുള്ള പ്രശംസകൂടിയാണ് നാലുമിനിട്ടും പന്ത്രണ്ട് സെക്കൻഡും ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം.
കലാകാരനും ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റിയംഗവുമായ ബഷീർ നന്മണ്ടയാണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നത്. മുസ്തഫ കാപ്പാട്, ജംഷീദ് എം എൻ കാപ്പാട്, മാർട്ടിൻ തോമസ്, ഷാഫി കാക്കോവ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളായെത്തുന്നത്. ഖത്തർ റീൽസ് പ്രൊഡക്ഷൻ ബാനർ ഒരുക്കിയ ചിത്രത്തിന്റെ ക്യാമറ ശ്രീചന്ദാണ്നിർവഹിച്ചിരിക്കുന്നത്.
ഷഫീക് അറക്കൽ