Happy Birthday, Sachin Tendulkar: സച്ചിൻ തെണ്ടുൽക്കർക്ക് ഇന്ന് പിറന്നാൾ, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍
Sachin Tendulkar birthday fans and cricketers give heartfelt wishes for India's Greatest-Ever Batter Malayalam News
Sachin Tendulkar birthday fans and cricketers give heartfelt wishes for India’s Greatest-Ever Batter Malayalam News
Happy Birthday, Sachin Tendulkar
51 ന്‍റെ നിറവില്‍ ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ലോകറെക്കോഡുകളുടെ ഉടമയായ സച്ചിന്‍ പിച്ചിനോട് വിട പറഞ്ഞിട്ട് പതിനൊന്ന് വര്‍ഷം കഴിഞ്ഞു എങ്കിലും ക്രിക്കറ്റ് ആരാധകര്‍ക്ക് സച്ചിന്‍ കഴിഞ്ഞേ ഉള്ളൂ മറ്റാരും.
പിറന്നാള്‍ ദിനമായ ഇന്ന് സച്ചിന് ആശംസാപ്രവാഹമാണ്. ധോണിയും കോഹ്ലിയും പിച്ചില്‍ തിളങ്ങുമ്പോഴും ക്രിക്കറ്റ് ആരാധകരുടെ മനസില്‍ എന്നുമുണ്ട് സച്ചിന്‍. ആരാധകര്‍ക്കും സഹ കളിക്കാര്‍ക്കും സച്ചിന്‍ പ്രിയങ്കരനാണ്. 2011 ലെ ആ ദൃശ്യം ഒരു ആരാധകനും മറക്കാന്‍ കഴിയില്ല. 2011ല്‍ ഇന്ത്യ വീണ്ടും ലോകകപ്പ് നേടിയപ്പോള്‍ സഹകളിക്കാര്‍ സച്ചിനെ തോളിലേറ്റിയാണ് സ്റ്റേഡിയത്തിന് വലം വച്ച് വിജയം ആഘോഷിച്ചത്.
ഇന്ന് സച്ചിന്‍റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുടെ പ്രവാഹമാണ്. സച്ചിൻ തെണ്ടുൽക്കര്‍ ഇന്ന് തന്‍റെ ന്ന് 51ാം പിറന്നാള്‍ കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷിക്കും. തന്‍റെ ജീവിതത്തിലെ പ്രത്യേക ദിവസങ്ങള്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം എന്നത് ഏവര്‍ക്കും അറിവുള്ള വസ്തുതയാണ്.
സച്ചിന് ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് ആദ്യമെത്തിയവരില്‍ യുവരാജ് സിംഗ്, സുരേഷ് റെയ്ന, S ബദ്രിനാഥ് എന്നിവർ ഉള്‍പ്പെടുന്നു.
കളിയിൽ നിന്ന് വിരമിച്ചതിന് ശേഷം, സച്ചിൻ തന്‍റെ നിരവധി ബിസിനസുകൾ വിപുലീകരിക്കുന്നതിലും ഇന്ത്യൻ ക്രിക്കറ്റിന്‍റെ വളർച്ചയെ സഹായിക്കുന്നതിലും വ്യാപൃതനാണ്. അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന്‍റെ ഉപദേഷ്ടാവായ അദ്ദേഹം, റോഡ് സുരക്ഷാ അവബോധം ജനങ്ങളിൽ പ്രചരിപ്പിക്കുന്നതിനായി വെറ്ററൻ ക്രിക്കറ്റ് താരങ്ങൾക്കായുള്ള ക്രിക്കറ്റ് ടൂർണമെന്‍റായ റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ പതിവായി കളിക്കുന്നു. ഭാരതരത്‌ന പുരസ്‌കാരം നേടുന്ന ആദ്യ ക്രിക്കറ്റ് താരം കൂടിയാണ് സച്ചിൻ രാജ്യസഭാംഗവും കൂടിയായിരുന്നു.
ലോകംകണ്ട മഹാനായ ക്രിക്കറ്റ് ഇതിഹാസത്തിന് അതിശയകരവും ഏറെ സന്തോഷകരവുമായ 51-ാം ജന്മദിനം ആശംസിക്കുന്നു….
<https://zeenews.india.com/malayalam/sports/sachin-tendulkar-birthday-fans-and-cricketers-give-heartfelt-wishes-for-indias-greatest-ever-batter-193974