Kerala

എസ് ശ്രീജിത് ക്രൈംബ്രാഞ്ച് മേധാവി; പോലീസ് തലപ്പത്ത് അഴിച്ചു പണി

S Sreejith, Crime Branch Head; Police untied the headband and worked

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചു പണിയുമായി സർക്കാർ. സുധേഷ് കുമാറിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചപ്പോൾ എഡി ജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകി എസ് ശ്രീജിത്തിനെ ക്രൈബ്രാഞ്ച് മേധാവിയാക്കി നിയമിച്ചു. ബി സന്ധ്യയാണ് ഫയർഫോഴ്‌സ് മേധാവി.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമനം നൽകിക്കൊണ്ട് വിജയ് സാഖറെയ്‌ക്ക് എഡിജിപി റാങ്ക് നൽകി. എഡിജിപി അനിൽകാന്ത് ആണ് റോഡ് സുരക്ഷാ കമ്മീഷണർ. യോഗേഷ് ഗുപ്തയെ ബെവ്കോ എംഡിയായി നിയമിക്കും. ഷെയ്ക്ക് ദർവേഷ് സഹേബ് കേരള പോലീസ് അക്കാദമി ഡയറക്‌ടറാകും.

സ്‌പർജൻ കുമാർ ക്രൈംബ്രാഞ്ച് ഐജിയാകും. നാഗരാജുവാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. എ അക്‌ബർ തൃശൂർ ഡി ഐ ജിയും കെബി രവി കൊല്ലം എസ്‌പിയുമാകും. രാജീവ് പിബിയാണ് പത്തനംതിട്ട എസ്‌പി, സുജിത് ദാസ് പാലക്കാട് ജില്ല പോലീസ് മേധാവിയാകും.

കണ്ണൂർ എസ്പി സ്ഥാനത്ത് നിന്ന് യതീഷ് ചന്ദ്രയെ മാറ്റി കെ പി 4 ൻ്റെ ചുമതലയാണ് പകരം നൽകിയിരിക്കുന്നത്. ആർ ഇളങ്കോ കണ്ണൂർ കമ്മീഷണറാകും. നവനീത് കുമാർ ശർമ്മ കണ്ണുർ റൂറൽ എസ്‌പിയാകും.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button