Kerala

മരണപെട്ട വ്യാപാരി അംഗങ്ങളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപാ വീതം സഹായം നൽകി

Rs 10 lakh each was provided to the families of the deceased trader members

ചെറുതുരുത്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാഞ്ഞാൾ – പൈങ്കുളം യൂണിറ്റ് അംഗങ്ങളായിരുന്ന മരണപെട്ട മോഹൻദാസ് തോട്ടശ്ശേരി , രാമചന്ദ്രൻ കുന്നത്ത് എന്നിവരുടെ കുടുംബങ്ങൾക്കാണ് 10 ലക്ഷം രൂപാ വീതം സഹായം നൽകിയത്.

കേര വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ല കമ്മറ്റി ബെനവലൻ്റ് സൊസൈറ്റി നടപ്പിലാക്കിയ ” ഭദ്രം വ്യാപാരി കുടുംബ സുരക്ഷ ” പദ്ധതിയിൽ അംഗങ്ങളായവർക്കാണ് മരണാനന്തര ധനസഹായമായി മെമ്പർ മാരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകുന്നത്.

പൈങ്കുളം പി.എ.എം.ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ വെച്ച് സംസ്ഥാന വൈസ് പ്രസിഡണ്ടും -തൃശൂർ ജില്ല പ്രസിഡൻറുമാർ K.V അബ്ദുൽ ഹമീദ് ധനസഹായം വിതരണം ചെയ്തു . നിയോജക മണ്ടലം ചെയർമാൻ P നാരായണൻകുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി N.Rവിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.

നിയോജക മണ്ടലം കൺവീനർ K.A മുഹമ്മദ്, യൂണിറ്റ് ജനറൽ സെക്രട്ടറി K.Pരാജഗോപാലൻ, യൂത്ത് വിംങ്ങ് ജില്ലാ സെക്രട്ടറി സുബൈർ വാഴാലിപ്പാടം, യൂണിറ്റ് പ്രസിഡൻ്റ് T.Aനാരായണൻകുട്ടി, അബ്ദുൽ റസാഖ് SM, ഹംസ, സുജി, ദേശമംഗലം യൂണിറ്റ് സെക്രട്ടറി പി.എ.എം. അഷ്റഫ് , അബ്ബാസ് ചേലക്കര, വേണു കോണ്ടാഴി, അസി വരവൂർ, തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ മുസ്ഥഫ നന്ദി പറഞ്ഞു.

റിപ്പോർട്: ബാബു കാങ്കലാത്ത്

Vasco Ad

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button