സി യു സൂണ്‍ ചിത്രീകരണ വിശേഷങ്ങളുമായി റോഷന്‍ മാത്യു
Roshan Mathew about See You Soon Film
ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രമാണ് ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, ദര്‍ശന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സി യു സൂൺ. ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത അവതരണ രീതിയാണ് ചിത്രത്തെ ചര്‍ച്ചയാക്കി മാറ്റിയിരിക്കുന്നത്.
ചിത്രത്തില്‍ ജിമ്മി എന്ന കഥാപാത്രത്തെയാണ് റോഷന്‍ അവതരിപ്പിച്ചത്. സി യൂ സൂണില്‍ എത്തിയതിനെ കുറിച്ച് റോഷന്‍ മനസ് തുറക്കുകയാണ്. മനോരമ ഓണ്‍ലെെനിന് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ മനസ് തുറന്നത്. ഒരു ദിവസം തനിക്ക് ഫഹദ് ഫാസിലിന്റെ കോള്‍ വരികയായിരുന്നുവെന്ന് റോഷന്‍ പറയുന്നു. ലോക്ക്ഡൗണ്‍ കാലത്തൊരു എക്സ്പെരിമെന്റല്‍ സിനിമ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. മഹേഷ് നാരായണനാണ് സംവിധാനം എന്നും പറഞ്ഞു. അപ്പോള്‍ തന്നെ ഓക്കെ പറഞ്ഞുവെന്നും റോഷന്‍ പറഞ്ഞു. ഫഹദിനെ പോലൊരു നടന്‍ ഒന്നും കാണാതെ വിളിക്കില്ലെന്ന് ഉറപ്പായിരുന്നു. പിന്നീട് കഥ കേട്ടപ്പോള്‍ ആകെ എക്സെെറ്റഡായെന്നും റോഷന്‍ പറഞ്ഞു.
കൊച്ചിയില്‍ ഫഹദിന്റെ അപ്പാര്‍ട്ട്മെന്റിലായിരുന്നു ചിത്രീകരണം. ഐഫോണില്‍ വീഡിയോ കോള്‍ മോഡില്‍ പിന്‍ക്യാമറ ഉപയോഗിച്ചായിരുന്നു ഷൂട്ട്. ആദ്യം നമ്മുടെ ഭാഗം. ഈ സമയം മറുവശത്ത് അഭിനേതാവ് നമ്മളോട് റിയാക്ട് ചെയ്യുന്നുണ്ടാകും. നേരില്‍ കാണാതെ ശബ്ദം കൊണ്ട് മാത്രം റിയാക്ട് ചെയ്താണ് സിനിമ ചിത്രീകരിച്ചതെന്നും റോഷന്‍ പറഞ്ഞു. സി യു സൂണ്‍ ഒരു മഹേഷ് നാരായണന്‍ ബ്രില്യന്‍സ് ആണെന്നും റോഷന്‍ പറഞ്ഞു.