മികച്ച ക്ഷീര കർഷക അവാർഡ് ജേതാവിന്റെ വീട്ടിൽ മോഷണം; കാറും കാറിൽ ഉണ്ടായിരുന്ന 7 ലക്ഷത്തോളം രൂപയും കവർന്നു
Robbery at Best Dairy Farmer Award Winner's Home Malayalam News
Robbery at Best Dairy Farmer Award Winner’s Home Malayalam News
മികച്ച ക്ഷീര കർഷക അവാർഡ് ജേതാവിന്റെ വീട്ടിൽ മോഷണം. മോഷ്ടാക്കൾ മുറ്റത്ത് കിടന്നിരുന്ന കാറും കാറിനുള്ളിൽ ഉണ്ടായിരുന്ന 7 ലക്ഷത്തോളം രൂപയും കവർന്നു. തൊടുപുഴ ഉടമ്പന്നൂർ സ്വദേശി ഷൈനിന്റെ വീട്ടിലാണ് ഇന്ന് പുലർച്ചയോടെ മോഷണം നടന്നത്.
മോഷ്ടാക്കൾ ഷൈനിന്റെ വീട്ടുമുറ്റത്ത് കിടന്നിരുന്ന ഇന്നോവ ക്രിസ്റ്റ കാറും കാറിനുള്ളിൽ ഉണ്ടായിരുന്ന 7 ലക്ഷത്തോളം രൂപയും കവർന്നു. തമിഴ്നാട്ടിൽ പശുക്കളെ വാങ്ങിക്കുവാൻ പോകുവാനായാണ് ഷൈൻ കാറിനുള്ളിൽ പണം സൂക്ഷിച്ചിരുന്നത്. ഈ പണവും കാറുമാണ് മോഷ്ടാക്കൾ അപഹരിച്ചത്.
ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് ഉറങ്ങുന്ന സമയം വരെ ഷൈനിന്റെ മുറ്റത്ത് കാർ ഉണ്ടായിരുന്നു. വെളുപ്പിന് രണ്ടരയ്ക്ക് ശേഷം പശുക്കളെ പാൽ കറക്കുവാനായി എഴുന്നേറ്റപ്പോഴാണ് വീട്ടിൽ മോഷണം നടന്ന വിവരം ഷൈനും കുടുംബാംഗങ്ങളും അറിഞ്ഞത്. മോഷണം സംബന്ധിച്ച് കരിമണ്ണൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. വീടും പരിസരവുമായി പരിചയമുള്ളവരാകാം മോഷണം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
<https://zeenews.india.com/malayalam/kerala/robbery-at-best-dairy-farmer-award-winners-home-the-car-and-about-7-lakh-rupees-in-the-car-were-stolen-193423