India
നവംബർ 5 ന് വഴിതടയൽ; പ്രതിഷേധത്തിന് കർഷക സംഘടനകളുടെ ആഹ്വാനം
Roadblock on November 5; Farmers' organizations call for protest
ചണ്ഡീഗഢ്: നവംബർ അഞ്ചിന് രാജ്യവ്യാപക വഴിതടയിൽ സമരത്തിന് ആഹ്വാനം ചെയ്ത് വിവിധ കർഷക സംഘടനകൾ. കേന്ദ്രസർക്കാരിന്റെ പുതിയ കൃഷി നിയമങ്ങൾക്കെതിരെയാണ് കർഷകരുടെ പ്രതിഷേധം. കേന്ദ്രസർക്കാരിന്റെ മൂന്ന് കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ പോരാടുന്നതിന് വിവിധ കർഷക സംഘടനകളുടെ ഐക്യം ഉറപ്പുവരുത്തുമെന്ന് ഓൾ ഇന്ത്യൻ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി (എഐകെഎസ്സിസി) പ്രസ്താവനയിൽ വ്യക്തമാക്കി. ഡൽഹി ചലോ” മാർച്ച് നവംബർ 26-27 തിയ്യതികളിൽ നടക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. പുതുതായി പാസാക്കിയ മൂന്ന് കർഷക നിയമങ്ങൾ, വൈദ്യുതി ബിൽ 2020 എന്നിവ പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ചാണ് തങ്ങൾ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് എഐകെഎസ്സിസി വ്യക്തമാക്കി.