Road Accident in Oman; 3 died 4 injured
മസ്‌കറ്റ്: ഒമാനിലെ അല്‍വുസ്തയില്‍ നടന്ന വാഹനാപകടത്തിൽ മൂന്നു പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഒമാൻ സ്വദേശി പൗരന്മാരാണ് അപകടത്തില്‍പ്പെട്ടത്.
അപകടം കാറുകള്‍ കൂട്ടിയിടിച്ചാണ് ഉണ്ടായതെന്നാണ് വിവരം. ഞായറാഴ്ച രാത്രിയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരെ ഹൈമ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ കഴിഞ്ഞ ദിവസം സൗദിയില്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് അറബ് പ്രവാസികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവം നടന്നത് വടക്ക്-പടിഞ്ഞാറ് സൗദിയിലാണ്.
തബൂക്ക് സിറ്റിയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള മരുഭൂമിയിലെ പണിക്കായി തൊഴിലാളികളുമായി പോകുകയായിരുന്ന പിക്ക് അപ്പ് ട്രക്ക് മറിഞ്ഞായിരുന്നു അപകടം.
Latest News Updates
<https://zeenews.india.com/malayalam/nri/road-accident-in-oman-3-died-4-injured-191606