Qatar

കൊവിഡ് ഭേദമായവരില്‍ കൊവിഡാനന്തര രോഗാവസ്ഥക്ക് സാധ്യതയേറെ: പഠനങ്ങൾ

Risk of post-covoid disease in people with covid: Studies

ദോഹ: കൊവിഡ് വന്ന് പോകട്ടെ എന്ന് കരുതി നിയന്ത്രണങ്ങള്‍ പാലിക്കാതെ ഇരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. രോഗം ഭേദമായവരില്‍ 90 ശതമാനം പേര്‍ക്കും കൊവിഡാനന്തര രോഗാവസ്ഥയുണ്ടാകാമെന്ന് (പോസ്റ്റ് കൊവിഡ് സിന്‍ഡ്രം) പഠനങ്ങൾ തെളിയിക്കുന്നു.

തലവേദനയും ക്ഷീണവും മുതല്‍ ഹൃദ്രോഗവും വൃക്കരോഗവും സ്‌ട്രോക്കും വരെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്നും കുറഞ്ഞ മരണനിരക്കും കൂടുതല്‍ പേരും വേഗം രോഗമുക്തി നേടുന്നതുമെല്ലാം കണ്ട് വൈറസ് ബാധയെ നിസ്സാരമായി കാണുന്ന സ്ഥിതി പൊതുവിലുണ്ട്. ഇത് അത്യന്തം അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് എത്തിക്കുമെന്നും സാമൂഹിക സുരക്ഷ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു.

രോഗം ബാധിച്ച 30 ശതമാനം പേര്‍ക്കും മൂന്നു മാസം വരെ രോഗാവസ്ഥ തുടരാനും സാധ്യതയുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് എന്ന നിലയില്‍ നിന്ന് ശരീരത്തെയാകെ ബാധിക്കുന്ന രോഗമായാണ് കൊവിഡിനെ ഇപ്പോള്‍ പരിഗണിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

സാര്‍സ് വ്യാപനകാലത്തും ‘പോസ്റ്റ് സാര്‍സ് സിന്‍ഡ്രം’ പ്രകടമായിരുന്നു. പ്രത്യേക ക്ലിനിക്കുകള്‍ സ്ഥാപിച്ച് ഈ രോഗാവസ്ഥയെ അഭിമുഖീകരിക്കാനാകുമോ എന്ന കാര്യവും പരിഗണയിലുണ്ട്. കൊവിഡ് രോഗബാധ ഹൃദയാരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാമെന്നും പഠനങ്ങളുണ്ട്.

അതേസമയം, കൊവിഡ് വന്ന് ഭേദമായ കുഞ്ഞുങ്ങളിലും ഹൃദയം അടക്കം വിവിധ അവയവങ്ങളെ ബാധിക്കുന്ന തുടര്‍രോഗാവസ്ഥക്ക് സാധ്യതയുണ്ടെന്ന് പഠനം പറയുന്നു.

ശ്വാസകോശത്തിന് പുറമേ രക്തക്കുഴലുകളെയും കൊവിഡ് ബാധിക്കാം. ഇത് പിന്നീട് വിവിധ അവയവങ്ങളിലേക്കുള്ള രക്ത വിതരണത്തെ ബാധിക്കുന്നതാണ് തുടര്‍ രോഗാവസ്ഥക്ക് കാരണം.

കോവിഡ് ദേഭമായി രണ്ടാഴ്ച മുതല്‍ ഒരു മാസം വരെയുള്ള കാലയളവിലാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം (പലവിധ അവയവങ്ങളെ ബാധിക്കുന്ന നീര്‍ക്കെട്ട്) എന്ന രോഗാവസ്ഥ പ്രകടമാകുന്നത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button