ഒഴുകാനുള്ള പുഴയുടെ അവകാശത്തെ നേടിയെടുക്കാൻ “റൈറ്റ്സ് ഓഫ് റിവേഴ്‌സ്”
"Rights of Rivers" the low for protect river's rights
ഒഴുകാനുള്ള പുഴയുടെ അവകാശത്തെ നേടിയെടുക്കാൻ റൈറ്റ്സ് ഓഫ് റിവേഴ്‌സ് എന്ന ആശയത്തിനു സ്വീകാര്യത കൂടിവരുന്നു. പുഴത്തീരത്തുള്ള ജീവജാലകൾക്ക് ജീവിക്കാനുള്ള സാഹചര്യം നേടിയെടുക്കാൻ ആഗോളതലത്തിൽ തന്നെ പ്രവർത്തങ്ങൾ നടന്നു വരുന്നു. വിദേശ രാജ്യങ്ങളായ, അമേരിക്ക, ഓസ്ട്രേലിയ, മെക്സിക്കോ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിയമ നിർമാണങ്ങൾ നടന്നുകഴിഞ്ഞു. ഇതിന്റെ തുടർച്ച എന്നോണം , ഇന്ത്യയിലും 2017 ലെ ജാർഖണ്ഡ് ഹൈക്കോടതി വിധിയും , 2020 സെപ്റ്റംബറിൽ ഹരിയാന & പഞ്ചാബ് ഹൈകോടതിയും സത്‌ലജ് നദിയുടെ മണൽ വാരൽ വിഷയത്തിൽ ഒഴുകാനുള്ള പുഴയുടെ അവകാശത്തെ എടുത്തു പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് പുഴ പ്രവർത്തകയായിരുന്ന അന്തരിച്ച ഡോ. ലത ഈ വിഷയത്തിൽ നിരവധി പ്രവർത്തങ്ങൾ നടത്തിയിട്ടുണ്ട്. 2020 ഒക്ടോബറിൽ കേരളത്തിലെ നദികളുടെ പാരിസ്ഥിതിക ഒഴുക്കിനെ കുറിച്ച് പഠിക്കാൻ കേരള ഗവണ്മെന്റ് ജല വിഭവ വകുപ്പിനെ ചുമത്തപ്പെടുത്തി. കൂടാതെ പുഴയിലേക്ക് ഒഴുക്കുന്ന മാലിന്യ നിർമ്മാർജ്ജനത്തിനായി റിവർ റെജുവാനഷൻ കമ്മിറ്റകൾ രൂപീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതൊക്കെ നടക്കുമ്പോളും, പുഴയിലെ മണൽ വാരൽ നടന്നുകൊണ്ടിരിക്കുന്നു. പ്രളയത്തിന്റെയും , ദുരന്ത നിവാരണത്തിന്റെയും പേരുകൾ പറഞ്ഞു മണൽ കടത്തൽ നടന്നു കൊണ്ടിരിക്കുന്നു.
ഈ സാഹചര്യത്തിൽ യുവജനതയെ നിയമം (law ), നയം (പോളിസി ) എന്നിവിഷയത്തിൽ ബോധവൽക്കരിക്കുകയും ഇടപെടൽ നടത്താൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് RoR Kerala എന്ന ഒരു കൂട്ടായ്മക്ക് രൂപം നൽകിയത്. വയലി നാട്ടറിവ് സംഘത്തിന്റെ ഉപവിഭാഗമായ ടിനാഗ് (TeNAG) ഗ്രീൻ യൂത്ത് പാലക്കാടുമായി(GYP) സഹകരിച്ചാണ് ഇതിനാവശ്യമായ പ്രവർത്തങ്ങൾ നടത്തുന്നത്. ലോക നദി ദിനത്തിൽ തുടക്കം കുറിച്ച #livewithnila എന്ന പരിപാടി പുഴത്തീരത്തുള്ള യുവജനങ്ങളെ, വിദ്യാർത്ഥികളെ പുഴ വിഷയത്തിൽ കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യത്തിൽ മാസങ്ങളോളം നീണ്ടുനിൽക്കുന്ന കാമ്പെയ്‌ൻ ആയാണ് ആസൂത്രവും ചെയ്തത്.
ഇതിന്റെ തുടർച്ചയാണ് RoR Kerala എന്ന ഒരു കൂട്ടായ്മക്ക് രൂപം നൽകിയത്. നദി സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന യുവജനതക്ക് ആവശ്യമായ ഉപദേശ സഹായ സഹകരണങ്ങൾ നല്കാൻ ഈ കൂട്ടായ്മയിലൂടെ ഉദ്ദേശിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് rorkerala@gmail.com എന്ന ഈമെയിലിൽ ബന്ധപ്പെടാവുന്നതാണ്.
തയ്യാറാക്കിയത് : ബാബു കാങ്കലാത്ത്