India

ബലം പ്രയോഗിച്ചാൽ തിരിച്ചടി; കര്‍ഷകസമരം ശക്തമാകുന്നു

Retaliation by force; The peasant struggle is intensifying

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഒരാഴ്ച പിന്നിടുമ്പോള്‍ പിന്തുണയുമായി ഒരു സംഘം നിഹാങ്കുകള്‍. പരമ്പരാഗത സിഖ് പോരാളികളാണ് നിഹാങ്കുകള്‍. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സിംഘു അതിര്‍ത്തിയിലാണ് നിഹാങ്കുകള്‍ എത്തിയത്.

പഞ്ചാബിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് തങ്ങള്‍ എത്തിയതെന്നും കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും ശിരോമണി ബുദ്ദ ദള്‍ നേതാവ് ജതേദാര്‍ ലാൽ സിങ് പറഞ്ഞു. നിഹാങ്കുകളുടെ സംഘത്തിൽ 250ഓളം കുതിരകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിംഘു, ടിത്രി അതിര്‍ത്തികളിൽ തമ്പടിച്ചിരിക്കുന്ന ആയിരക്കണക്കിന് കര്‍ഷകര്‍ക്കൊപ്പം നിഹാങ്കുളും ഉണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. കേന്ദ്രസര‍്ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിൽ സമരം തുടരുകയാണ്. മിനിമം താങ്ങുവില നിയമം വഴി പുനഃസ്ഥാപിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ടു വെക്കുന്നത്. തങ്ങളുടെ പതിനഞ്ച് ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിലും എളുപ്പം പുതിയ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായി പിൻവലിക്കുന്നതാണെന്ന് കര്‍ഷകര്‍ പറയുന്നു.

പല സംഘങ്ങളായാണ് ഡൽഹി അതിര്‍ത്തിയിലെത്തിയിരിക്കുന്നതെന്നും സിംഘു അതിര്‍ത്തി ലക്ഷമാക്കി മറ്റു പല സംഘങ്ങളും യാത്ര തിരിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

സമരം അവസാനിപ്പിക്കാനും കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുമായി പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും ഇതുവരെ വിജയം കണ്ടിട്ടില്ല. എന്നാൽ കര്‍ഷകരുടെ ഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സമരരംഗത്തുള്ള ചില കര്‍ഷകര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ പറയുന്നത് അംഗീകരിക്കുന്നില്ലെന്നും എല്ലാവരെയും ഈ സാഹചര്യം അറിയിക്കുമെന്നും അവര്‍ പറഞ്ഞു. സ്ത്രീകളും കുട്ടികള്‍ക്കും ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ഡൽഹിയിലുള്ളത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button