ഡയസ്പോറ ഓഫ് മലപ്പുറം ഖത്തർ പ്രതിനിധികൾ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
Representatives of the Diaspora of Malappuram, Qatar met with the Indian Ambassador
ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) പ്രതിനിധികൾ ഇന്ത്യൻ അംബാസഡർ ഡോക്ടർ ദീപക് മിത്തലുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഡോം ഖത്തർ രൂപീകറാണോദ്ദേശവും ഭാവി പ്രവർത്തനങ്ങളും വിശദമായി ചർച്ച ചെയ്തു.
ഇന്ത്യൻ എംബസിയിൽ വെച്ച് ചേർന്ന യോഗത്തിൽ ഡോം ഖത്തർ പ്രസിഡണ്ട് വി. സി മഷ്ഹൂദ്, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ്, വൈസ് പ്രസിഡണ്ട് മാരായ ഡോക്ടർ വി. വി ഹംസ, എം ബാലൻ എന്നിവർ പങ്കെടുത്തു. ഡോം ഖത്തറിന്റെ ഭാവി പ്രവർത്തനങ്ങൾക് ആശംസകൾ നേർന്നതോടൊപ്പം ഖത്തറിൽ പ്രവർത്തിക്കുന്ന ഓരോ ഓരോ ഇന്ത്യക്കാരനും ഇന്ത്യയുടെ അംബാസഡർമാർ ആണെന്നും അവിദഗ്ധ മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് ആശ്വാസം പകരുന്ന പ്രവർത്തനങ്ങൾക് പ്രത്യേകിച്ച് മാനസിക വികാസത്തിന് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾക്ക് എംബസിയുടെ എല്ലാവിധ പിന്തുണയുണ്ടാകുമെന്നും അറിയിച്ചു.
അതുപോലെതന്നെ ഇന്ത്യൻ സമൂഹത്തിന്റെ വിശിഷ്യ മലപ്പുറം ജില്ലക്കാരുടെ പ്രവാസിക്ഷേമ മേഖലകളിലും പ്രവർത്തനങ്ങളിലും ടോം ഖത്തറിലെ എല്ലാവിധ പിന്തുണയും പ്രതിനിധികൾ അംബാസഡർക്ക് ഉറപ്പുനൽകി.
ഷഫീക് അറക്കൽ