പദമനാഭസ്വാമി ക്ഷേത്രത്തില്‍ ഡിസംബര്‍ 1 മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ്
Relaxation of restrictions at Padmanabhaswamy Temple from December 1
തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍. ക്ഷേത്ര ദര്‍ശനത്തിന് ജനങ്ങളെ അനുവദിക്കുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഡിസംബര്‍ ഒന്നു മുതലാണ് ഇളവ് പ്രാബല്യത്തില്‍ വരുന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇനി മുതല്‍ നാല് നടകളില്‍ കൂടിയും ജനങ്ങള്‍ക്ക് ദര്‍ശനത്തിനായി ക്ഷേത്രത്തില്‍ പ്രവേശിക്കാം. ഇതോടൊപ്പം മുതിര്‍ന്നവര്‍ക്കുള്ള നിയന്ത്രണം നീക്കിയിട്ടുണ്ട്.
വിവാഹം, ചോറൂണ്, തുലാഭാരം തുടങ്ങി എല്ലാ വഴിപാടുകളും നടത്താനും ക്രമീകരണങ്ങളൊരുക്കും. പുലര്‍ച്ചെ 3.45 മുതല്‍ 4.30 വരെ, 5.15 മുതല്‍ 6.15 വരെ, 10 മുതല്‍ 12 വരെ, വൈകിട്ട് 5 മുതല്‍ 6.10 വരെ എന്നിങ്ങനെയാണ് ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്.
മുമ്പ്, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആരാധനാലയങ്ങള്‍ തുറക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളോടെ ക്ഷേത്ര ദര്‍ശനം അനുവദിച്ചത്.