Kerala

Pol App: വീടുപൂട്ടി യാത്ര പോകുന്നവര്‍ ഇങ്ങനെ ചെയ്യൂ; വീട് പോലീസ് നിരീക്ഷണത്തിലായിരിക്കും

register to pol app when you travel your house will be under police surveillance Pol App Malayalam News

register to pol app when you travel your house will be under police surveillance Pol App Malayalam News

തിരുവനന്തപുരം: അവധിക്കാലത്ത് വീടുപൂട്ടി യാത്രചെയ്യുന്നവര്‍ ഇക്കാര്യം പോലീസ് സ്റ്റേഷനിൽ അറിയിച്ചാൽ വീട്ടിലും പരിസരത്തും പോലീസ് നിരീക്ഷണം ഏർപ്പെടുത്തും. പോലീസിന്റെ മൊബൈൽ ആപ്പ് വഴിയാണ് ഇക്കാര്യം അറിയിക്കേണ്ടത്. ഏപ്രില്‍ ഒന്നുമുതല്‍ മെയ് ആറുവരെ 1231 പേരാണ് സംസ്ഥാനത്ത് ഈ സൗകര്യം വിനിയോഗിച്ചത്.

ഇതിനായി പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പെങ്കിലും വിവരം നല്‍കണം.

ഏഴ് ദിവസം മുന്‍പുവരെ പോലീസിനെ വിവരം അറിയിക്കാവുന്നതാണ്. വീട് സ്ഥിതിചെയ്യുന്ന സ്ഥലം, വിലാസം, യാത്രപോകുന്ന ദിവസങ്ങള്‍, ബന്ധുവിന്‍റെയോ അയല്‍വാസിയുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കണം. വീടും പരിസരവും പരമാവധി 14 ദിവസം വരെ പോലീസ് നിരീക്ഷണത്തിലായിരിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോല്‍-ആപ്പ് ലഭ്യമാണ്.

<https://zeenews.india.com/malayalam/kerala/register-to-pol-app-when-you-travel-your-house-will-be-under-police-surveillance-195279

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button