Kerala

സുഹൃത്തിന്റെ അമ്മയെ മാത്രമല്ല, സഹോദരിയെയും പീഡിപ്പിച്ചു; നിധീഷിനെതിരെ വീണ്ടും കേസ്

Rape Case registered against Kattappana double murder case culprit Nidheesh

Malayalam News

ഇടുക്കി: കട്ടപ്പന ഇരട്ട കൊലപാതക കേസിലെ മുഖ്യ പ്രതിയ്ക്കെതിരെ സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തതിനും കേസ്. മുഖ്യപ്രതി നിധീഷിനെതിരെയാണ് വീണ്ടും കേസ് എടുത്തിരിക്കുന്നത്. നേരത്തെ, നിധീഷിനെതിരെ സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിനും കേസെടുത്തിരുന്നു.

2016ന് ശേഷം നിധീഷ് പല തവണ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. വീട്ടുകാർക്ക് അപകടം സംഭവിയ്ക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. വിവാഹ ദോഷം മാറാൻ പ്രതീകാത്മക വിവാഹവും നടത്തി. ആഭിചാര ക്രിയകളുടെ ചുവട് പിടിച്ചാണ് നിധീഷ് മറ്റുള്ളവരുടെ വിശ്വാസം പിടിച്ചെടുത്തതെന്നാണ് നിഗമനം.

പൂജയുടെ ഭാഗമായി ഗന്ധർവ്വൻ വരുന്നതാണെന്ന് തെറ്റി ധരിപ്പിച്ച് സുഹൃത്തിന്റെ അമ്മയേയും ഇയാൾ പല തവണ പീഡനത്തിന് ഇരയാക്കിയിരുന്നു. മോഷണത്തിനിടെ നിധീഷും വിഷ്ണുവും പിടിയിലായതോടെയാണ് കട്ടപ്പന ഇരട്ട കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; നാല് പേർ പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര കുടങ്ങാവിളയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ നെയ്യാറ്റിൻകര പോലീസിൻ്റെ പിടിയിൽ. ഊരുട്ടുകാലയിൽ 23കാരനായ ആദിത്യനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ വെൺപകൽ സ്വദേശിയായ ജിബിൻ, കണ്ണറവിള സ്വദേശി മനോജ്, ചപ്പാത്ത് സ്വദേശി അഭിജിത്ത്, കഴുവൂർ സ്വദേശി രജിത്ത് എന്നിവരെയാണ് നെയ്യാറ്റിൻകര പോലീസ് പിടികൂടിയത്. പിടിയിലായ നാല് പേരും മുമ്പ് ആദിത്യൻ ജോലി നോക്കിയിരുന്ന പർപ്പടക കമ്പനിയിൽലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു.

ആദിത്യന്റെ ബൈക്ക് ഭാസ്കർ നഗറിലെ ഒരു സ്വകാര്യ വ്യക്തിക്ക് പണയപ്പെടുത്തിയിരുന്നു. ഇതിന് ലഭിക്കേണ്ട തുകയെ ചൊല്ലിയുള്ള തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. രാത്രി കുടങ്ങാവിളക്ക് സമീപം കാറിൽ എത്തിയ സംഘം ആദിത്യനെ ചർച്ചയ്ക്ക് വേണ്ടിയായിരുന്നു വിളിച്ചുവരുത്തിയത്. ആദിത്യനെ വെട്ടിയ ശേഷം അക്രമി സംഘം കാർ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. അക്രമികളുടെ വെട്ടിൽ സംഭവ സ്ഥലത്ത് വച്ച് തന്നെ ആദിത്യൻ മരിച്ചു. അക്രമി സംഘം എത്തിയ കാർ കേന്ദ്രീകരിച്ച് നെയ്യാറ്റിൻകര പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

അതേസമയം, അക്രമികൾ സഞ്ചരിച്ച കാർ വാടകയ്ക്ക് എടുത്തതാണെന്നും നെയ്യാറ്റിൻകര ഓല സ്വദേശി അച്ചുവിൻറെ ഉടമസ്ഥതയിൽ ഉള്ളതാണെന്നും പോലീസ് മനസ്സിലാക്കി. എന്നാൽ അച്ചുവിൻറെ പിതാവ് സുരേഷിനെ പുലർച്ചെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൻ്റ ഭാഗമായി അച്ചുവിന്റെ വീട്ടിൽ പോലീസ് എത്തിയതിനെത്തുടർന്നുള്ള മനോവിഷമത്തിൽ ആയിരുന്നു ആത്മഹത്യ എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ആദിത്യന്റെ മരണത്തിൽ നേരിട്ട് പങ്കുള്ള മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിലും പോലീസ് തുടർന്നുവരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ആദിത്യന്റെ മൃതദേഹം ബന്ധങ്ങൾക്ക് വിട്ടുനൽകി. അമരവിള കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ആദിത്യൻ.

<https://zeenews.india.com/malayalam/crime-news/rape-case-registered-against-kattappana-double-murder-case-culprit-nidheesh-190946

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button