Kerala

സതീശന്‍ പാച്ചേനിയെ പരാജയപ്പെടുത്തി രാമചന്ദ്രന്‍ കടന്നപ്പള്ളി

Ramachandran Kadannapally defeated Satheesan Pacheni

കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് (എസ്) സ്ഥാനാര്‍ഥി രാമചന്ദ്രന്‍ കടന്നപ്പള്ളി വിജയിച്ചു. യുഡിഎഫിന്റെ സതീശന്‍ പാച്ചേനിയെയാണ് രാമചന്ദ്രന്‍ കടന്നപ്പള്ളി പരാജയപ്പെടുത്തിയത്. 3051 വോട്ടുകള്‍ക്കാണ് രാമചന്ദ്രന്‍ സതീശന്‍ പാച്ചേനിയെ പരാജയപ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയിലെ ഒമ്പതിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് മാത്രം യുഡിഎഫും മുന്നിലാണ്.

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും കോണ്‍ഗ്രസ് (എസ്.) സംസ്ഥാന പ്രസിഡന്റുമാണ് കടന്നപ്പള്ളി രാമചന്ദ്രന്‍. ഇപ്പോഴത്തെ പിണറായി വിജയന്‍ മന്ത്രിസഭയില്‍ തുറമുഖം, പുരാവസ്തു എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ്. മുമ്പ് 2009 മുതല്‍ 2011 വരെ വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ദേവസ്വം മന്ത്രിയായി ചുമതല വഹിച്ചിട്ടുണ്ട്. 26 ാമത്തെ വയസ്സില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റായിരിക്കെ 1971-ല്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഇ കെ നായനാരെ തറപറ്റിച്ച പ്രകടനത്തിലൂടെയാണ് രാമചന്ദ്രന്‍ കടന്നപ്പള്ളി രാഷ്ട്രീയ കേരളത്തിന്റെ സവിശേഷ ശ്രദ്ധപിടിച്ചുപറ്റിയത്.

2016 ല്‍ നടന്ന കണ്ണൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം ഇടതുപക്ഷത്തിനൊപ്പം ആയിരുന്നു. എല്‍ഡിഎഫിന്റെ ഘടകകക്ഷിയായ കോണ്‍ഗ്രസ് (എസ്) ന്റെ രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് വിജയക്കൊടി പാറിച്ചത്. 54347 വോട്ടുകളാണ് കടന്നപ്പള്ളി നേടിയത്. 1196 (6443) ഭൂരിപക്ഷത്തോടെയാണ് വിജയം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പച്ചേനി 43.06 % വോട്ടുകള്‍ക്ക് തോറ്റു. അഞ്ചു വര്‍ഷത്തെ വികസന നേട്ടങ്ങളും പിണറായി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയോടെയാണ് രാമചന്ദ്രന്‍ കടന്നപ്പള്ളി മത്സരത്തിനിറങ്ങിയത്. എല്‍ഡിഎഫില്‍ ഘടകകക്ഷിയായ കോണ്‍ഗ്രസ് എസിന് സംസ്ഥാനത്ത് ആകെയുള്ള ഒരേയൊരു മണ്ഡലമാണ് കണ്ണൂര്‍.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button