India

രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല

Rajinikanth will not enter politics

ചെന്നൈ: തമിഴ്നാട്ടില്‍ നിര്‍ണ്ണായ ചുവടുവെയ്പ് നടത്തിയ ശേഷം രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത്. ആരോഗ്യപ്രശ്‌നം മൂലമാണ് രാഷ്ട്രീയപ്രവേശനം താത്ക്കാലികമായി നിര്‍ത്തിവെച്ചതെന്ന് പറഞ്ഞു. കടുത്ത നിരാശയോടെ തീരുമാനം അറിയിക്കുന്നെന്ന് രജനീകാന്ത് പ്രതികരിച്ചു. ഡിസംബര്‍ 31 ന് രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുന്നത് സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നതിനിടയിലാണ് രജനീകാന്തിന്റെ ഈ തീരുമാനം.

‘തല്‍ക്കാലം രാഷ്ട്രീയത്തിലേക്കില്ല. വാക്ക് പാലിക്കാന്‍ കഴിയാത്തതില്‍ കടുത്ത വേദനയുണ്ട്. കൊവിഡ് സാഹചര്യം ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നെ വിശ്വസിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവരും ദുഃഖിക്കാന്‍ ഇടവരരുത്’, രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button