India

‘ജാതി സെൻസസ് തൻ്റെ ജീവിത ലക്ഷ്യം, ആർക്കും തടയാൻ സാധിക്കില്ല’; രാഹുൽ ഗാന്ധി

Rahul Gandhi Malayalam News

Rahul Gandhi Malayalam News

വയനാട്: ജാതി സെൻസസ് തന്റെ ജീവിതലക്ഷ്യമെന്ന് രാഹുൽ ​ഗാന്ധി. സ്വതന്ത്രം, ഭരണഘടന, ദവളവിപ്ലവം തുടങ്ങിയ കോൺ​ഗ്രസിന്റെ വിപ്ലവ തീരുമാനങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ജാതി സെൻസെസ് എന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി. രാജ്യത്തിന്റെ എക്സ്റേ എടുക്കാനാണ് താൻ ആവശ്യപ്പെട്ടത്. രാജ്യസ്നേഹികളെന്ന് അവകാശപ്പെടുന്നവർ അതിനെ ഭയക്കുന്നു.

ദളിത് ആദിവാസി വിഭാ​ഗത്തിൽ നിന്നും രാമക്ഷേത്ര പ്രതിഷ്ഠ, പുതിയ പാർലമെന്റ് ഉദ്ഘാടനം എന്നീ ചടങ്ങുകളില്‌ കണ്ടില്ലെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി. രാജ്യത്തെ 90% വരുന്ന പാവപ്പെട്ടവർക്ക് മോദി 22 അതിസമ്പന്നർക്ക് നൽകിയതിന്റെ ചെറിയൊരു പങ്ക് കോൺ​ഗ്രസ് നൽകുമെന്ന പ്രധാനമന്തിയുടെ ആരോപണത്തിനെതിരെയാണ് രാഹുലിന്റെ പ്രതികരണം.

മോദി അടക്കമുള്ള ബിജെപി നേതാക്കൾ കോൺ​ഗ്രസിന്റെ പ്രകടന പത്രികയിലുള്ള ജാതി സെൻസസിനെ വിവാദമാക്കിയ പശ്ചാത്തലത്തിലാണ് രാഹുൽ ​ഗാന്ധി ഈ കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുന്നത്.

<https://zeenews.india.com/malayalam/kerala/caste-census-is-my-lifes-goal-no-one-can-stop-me-says-rahul-gandhi-194003

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button