ഇന്ത്യൻ ടീമിന്റെ ദ്രാവിഡകാലം തുടുരം; ബിസിസിഐയുടെ ഓഫർ സ്വീകരിച്ച് രാഹുൽ ദ്രാവിഡ്
Rahul Dravid will continue as Indian Cricket Team Coach

മുംബൈ : ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരുമെന്ന് അറിയിച്ച് ബിസിസിഐ. ബിസിസിഐയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലന സ്ഥാനത്ത് തുടരാൻ തീരമാനം അറിയിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുൾ സൂചിപ്പിക്കുന്നത്. രാഹുൽ ദ്രാവിഡിനൊപ്പം സഹപരിശീലകരെയും ബിസിസിഐ നിലനിർത്തി. അതേസമയം എത്രനാളത്തെ കാലാവധിക്കാണ് പരിശീലന സ്ഥാനം നീട്ടി നൽകിയിരിക്കുന്നതിനെ കുറിച്ച് ബിസിസിഐ അറിയിച്ചില്ല
ബോർഡ് ഐക്യകണ്ഠേനെയാണ് പരിശീലന സ്ഥാനത്ത് ദ്രാവിഡിനെ തുടരാൻ അനുവദിച്ചിരിക്കുന്നത് ബിസിസിഐ അറിയിച്ചു,. കഴിഞ്ഞ രണ്ട് വർഷത്തെ ദ്രാവിഡിന്റെ പരിശീലനത്തെയും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായിട്ടുള്ള വിവിഎസ് ലക്ഷ്മണിന്റെ പ്രവർത്തനെത്തെ ബിസിസിഐ പ്രശംസിക്കുകയും ചെയ്തു.ബോർഡ് തന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിൽ ഇന്ത്യൻ ടീം കോച്ച് നന്ദി അറിയിക്കുകയും ചെയ്തു.
NEWS -BCCI announces extension of contracts for Head Coach and Support Staff, Team India (Senior Men)
More details here – https://t.co/rtLoyCIEmi #TeamIndia
— BCCI (@BCCI) November 29, 2023
അതേസമയം കുറഞ്ഞ സമയം കൊണ്ട് പുതിയ ഒരു കോച്ചിനെ കണ്ടെത്താൻ ബിസിസിഐക്ക് സാധിക്കാതെ വന്നതോടെയാണ് ദ്രാവിഡിലേക്ക് കോച്ചിങ് സ്ഥാനം വീണ്ടെമെത്തിയത്. നേരത്തെ മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റയെ ഇന്ത്യൻ ടീമിന് പരിശീലനം നൽകാനായി ബിസിസിഐ ക്ഷണിച്ചിരുന്നു. എന്നാൽ മുൻ ഇന്ത്യൻ പേസർ അത് നിരസിക്കുകയായിരുന്നുയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടർന്നാണ് ബിസസിഐയുടെ സമ്മർദ്ദം രാഹുൽ ദ്രാവിഡിന്മേലുണ്ടാകുന്നത്. ബാറ്റിങ്ങിൽ വിക്രം റാത്തോർ, ബോളിങ്ങിൽ പരസ് മഹംബ്രെ, ഫീൽഡിങ്ങിൽ ടി ദിലീപ് എന്നിവരാണ് ദ്രാവിഡിന്റെ കോച്ചിങ് സ്റ്റാഫുകൾ.
നേരത്തെ ലോകകപ്പിന്റെ സമയത്ത് കോച്ചിങ് സ്ഥാനം നിലനിർത്തുമോ എന്ന മാധ്യമങ്ങൾ ചോദിച്ചപ്പോൾ താൻ അതിനെ പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലയെന്നായിരുന്നു ദ്രാവിഡ് പ്രതികരിച്ചത്. നിലവിൽ തന്റെ മനസ്സിൽ ലോകകപ്പ് മാത്രമാണ്, സമയം കിട്ടുമ്പോൾ അതിനെ പറ്റി ചിന്തിക്കാമെന്നായിരുന്നു ദ്രാവിഡ് മറുപടി നൽകിയത്. ദ്രാവിഡ് ഒരു ഐപിഎൽ ഫ്രാഞ്ചൈസിക്കൊപ്പം ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു.