Astrology

രാഹു കേതു മാറ്റം സെപ്തംബർ 23 ന്; അത് നിങ്ങളെ എങ്ങനെ ബാധിക്കും? അറിയാം ഓരോ രാശിയും

Rahu Ketu change on September 23; How will it affect you? Know every zodiac sign

 

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

പൊതുവെ മാറ്റം ദോഷഫലങ്ങളെ നല്‍കും. രോഗദുരിതങ്ങള്‍ ഉണ്ടാകാം. മാനസിക അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും. തൊഴില്‍നഷ്ടം വരാം. ബന്ധങ്ങള്‍ തകര്‍ച്ചയിലേക്കു പോകും. പരിഹാരമായി സഞ്ജീവനി പൂജ നടത്തുക.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഗുണദോഷസമ്മിശ്ര ഫലം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം. ധനപരമായി സൂക്ഷ്മത പാലിക്കണം. യാത്രകള്‍ സൂക്ഷിച്ചു ചെയ്യുക. ഏതു കാര്യവും ശ്രദ്ധയോടെ ചെയ്യണം. പരിഹാരമായി ശനിയാഴ്ച തോറും മൃത്യുഞ്ജയപുഷ്പാഞ്ജലി ചെയ്യുക.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ധനനഷ്ടങ്ങള്‍ വരും. രോഗക്ലേശങ്ങള്‍ക്കു സാധ്യത. പുതിയ ജോലിക്കു ശ്രമിച്ചാല്‍ സാധിക്കും. കര്‍മ്മ രംഗത്ത് അനുകൂലമായ ചില മാറ്റങ്ങള്‍ ഉണ്ടായേക്കും. ഏതു കാര്യത്തിലും സൂക്ഷ്മമായി ചിന്തിച്ച് വേണ്ടതു ചെയ്യുക.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

ഗുണകരമായ ചില മാറ്റങ്ങള്‍ ഉണ്ടാകും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ വരും. സാമ്പത്തിക പുരോഗതി കൈവരിക്കും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. പുതിയ ചികിത്സാരീതികള്‍ അവലംബിക്കും. സൗഭാഗ്യങ്ങള്‍ ഉണ്ടാകും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/3)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/3)

ചില പ്രയാസങ്ങള്‍ വര്‍ദ്ധിക്കും. ധനപരമായ നഷ്ടങ്ങള്‍ക്കു സാധ്യത കാണുന്നു. ആരോഗ്യപരമായ വിഷമങ്ങള്‍ ഉണ്ടാകും. യാത്രാക്ലേശം, അലച്ചില്‍ ഇവയ്ക്കു സാധ്യത. ചര്‍മ്മ രോഗങ്ങള്‍ അനുഭവപ്പെടാം. അഷ്ടനാഗബലി എന്ന പൂജ നടത്തുക.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

യാത്രാക്ലേശവും അലച്ചിലും വര്‍ദ്ധിക്കും. ധനനാശസ്ഥിതി കാണുന്നു. വീടിന് കേടുപാടുകള്‍ വരാം. ഭക്ഷ്യ വിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. കുടുംബത്തില്‍ കലഹവിഷമങ്ങള്‍ വരാം. അഷ്ടനാഗേശ്വര ബലി നടത്തുക.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

പലവിധ ക്ലേശങ്ങള്‍ വരാം. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനഃക്ലേശം, അനാരോഗ്യം ഇവയ്ക്കു സാധ്യത. ഏതു കാര്യവും ശ്രദ്ധിച്ചു ചെയ്യണം. നവനാഗ പൂജ ചെയ്യുക.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട)

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട)

മാറ്റങ്ങള്‍ ദോഷകരം. ഹൃദയ-ഉദര സംബന്ധമായ വിഷമങ്ങള്‍ വരാം. ചര്‍മ്മ രോഗങ്ങള്‍ക്കും സാധ്യത. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാം. മൃത്യുഞ്ജയ ഹവനം നടത്തണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

അനുകൂലമായ കാലമല്ല. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനഃക്ലേശം ഇവ ഉണ്ടാകും. രോഗദുരിതങ്ങള്‍ക്കു സാധ്യത. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. കുടുംബത്തില്‍ അസ്വസ്ഥതകളുണ്ടാകാതെ ശ്രദ്ധിക്കുക. സഞ്ജീവനി പൂജ ചെയ്യുക.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഏതു കാര്യത്തിലും തടസ്സങ്ങള്‍ വരാം. ധനനഷ്ടങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയ്ക്കു സാധ്യത. പുതിയ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങും. അഷ്ടനാഗബലി നടത്തിയാല്‍ നന്ന്.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ഗുണദോഷസമ്മിശ്രം. ധനനഷ്ടങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങരുത്. തൊഴില്‍നഷ്ടപ്പെടാനിടയുണ്ട്. ഉദര രോഗസാധ്യത കാണുന്നു. യാത്രാക്ലേശം, അലച്ചില്‍ ഇവയുണ്ടാകാനിടയുണ്ട്. നവനാഗപൂജ നടത്തുക.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ഗുണദോഷസമ്മിശ്രം. തൊഴില്‍രംഗത്ത് ചില നേട്ടങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യത. ആരോഗ്യകാര്യങ്ങള്‍ മെച്ചപ്പെടും. പുതിയ കാര്യങ്ങള്‍ തുടങ്ങുന്നതിനു ശ്രമിക്കും. ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകും. മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുക.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button