ഖത്തറിലെ മിനിമം വേതന നിയമം 2021 മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വരും; ഗസറ്റില്‍ പ്രസിദ്ധീകരിച്ചു
Qatar's minimum wage law to take effect in March 2021; Published in the Gazette
ദോഹ: ഖത്തറില്‍ പുതുതായി പ്രഖ്യാപിച്ച മിനിമം വേതനം സംബന്ധിക്കുന്ന നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ആറ് മാസത്തിനകം നടപ്പില്‍ വരുത്തണമെന്ന നിബന്ധന പ്രകാരം 2021 മാര്‍ച്ചില്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ) ഖത്തര്‍ ഓഫിസ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വിവരം അറിയിച്ചത്.
ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമ വേതനം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറിക്കിയിരുന്നു. ഇതുപ്രകാരം ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും പ്രതിമാസം ആയിരം റിയാല്‍ അടിസ്ഥാന ശമ്പളമായി തൊഴിലുടമ നല്‍കണം. ഇതിനു പുറമേ പ്രതിമാസം 500 റിയാല്‍ താമസം 300 റിയാല്‍ ഭക്ഷണം തുടങ്ങിയ ചിലവിൽ ഉൾപ്പെടുത്തി ആകെ 1800 റിയാല്‍ തൊഴിലുടമ നല്‍കണം എന്നായിരുന്നു അമീറിന്റെ ഉത്തരവ്. ചുരുങ്ങിയത് വര്‍ഷത്തിലൊരിലും രാജ്യത്തെ സാമ്പത്തിക സ്ഥിതി, തൊഴിലാളികളുടെയും കുടുംബത്തിന്റെയും ആവശ്യങ്ങള്‍ എന്നിവ പരിഗണിച്ച് മിനിമം വേതനം പരിഷ്‌കരിക്കുകയും വേണമെന്നും നിബന്ധനയിലുണ്ട്.
മിനിമ വേതനം ഉറപ്പുവരുത്തിക്കൊണ്ട് ഇറക്കിയ പുതിയ തൊഴില്‍ നിയമം പാലിച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവും 10,000 റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.