Qatar

ഇളവുകളുമായി ഖത്തര്‍; വിവാഹച്ചടങ്ങുകള്‍ക്ക് 120 വരെ പേര്‍ക്ക് പങ്കെടുക്കാം

Qatar with concessions; Up to 120 people can attend the wedding

ദോഹ: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍. വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം കൂട്ടി. തുറസ്സായ സ്ഥലങ്ങളില്‍ 120 പേര്‍ക്കും ഹാളിനകത്ത് 80 പേര്‍ക്കും പങ്കെടുക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, കൊവിഡ് പെരുമാറ്റച്ചട്ടങ്ങളായ മാസ്‌ക്ക് ധാരണം, കൈകളുടെ ശുചീകരണം, സാമൂഹ്യ അകലം പാലിക്കല്‍, ഇഹ്തിറാസ് മൊബൈല്‍ ആപ്പ് ആക്ടിവേറ്റ് ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടു വേണം ചടങ്ങുകള്‍ സംഘടിപ്പിക്കാനെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ജനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങളുമായി നല്ല രീതിയില്‍ സഹകരിക്കുന്നതിനാലാണ് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം വലിയ തോതില്‍ നിയന്ത്രിച്ചു നിര്‍ത്താനായത്. ജനങ്ങള്‍ എത്രമാത്രം കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നുവോ അതിനനുസൃതമായിട്ടായിരിക്കും വിവിധ മേഖലകളില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുകയെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button