Qatar
രോഗികളെ പരിചരിക്കാനും മുറികൾ ശുചിയാക്കാനും പുതിയ റോബോട്ടുകളുമായി ഖത്തര്‍ യൂണിവേഴ്‌സിറ്റി
Qatar University launches new robots to care for patients and clean rooms
ദോഹ: രോഗികള്‍ക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്യാനും ആശുപത്രികളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും അന്തരീക്ഷവും പ്രതലവും അണുവിമുക്തമാക്കാനും ശേഷിയുള്ള റോബട്ടുകളെ ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ (സി.ഇ.എന്‍.ജി) മെക്കാനിക്കല്‍-ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് വകുപ്പ് വികസിപ്പിച്ചെടുത്തു.
സി.ഇ.എന്‍.ജിയിലെ വര്‍ക്ഷോപ്പില്‍ പ്രാദേശിക വിപണിയില്‍ ലഭ്യമായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ചെലവ് കുറഞ്ഞ രീതിയിലാണ് റോബോർട്ടുകളുടെ നിര്‍മ്മാണം. ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യതയോടെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളതാണ് റോബട്ടുകളെന്ന് യൂണിവേഴ്സിറ്റി വ്യക്തമാക്കി.