ഖത്തർ സ്നേഹതീരം അംഗങ്ങൾ ഐസിബിഎഫ് ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നു
Qatar "Snehatheeram" members join ICBF Insurance Scheme
ദോഹ: സ്നേഹതീരം അംഗങ്ങളെ ഐസിബിഎഫ് ഇൻഷുറൻസ് പദ്ധതിയിൽ ചേർക്കുന്നതിന്റെ ഭാഗമായി ബിൻ മഹ്മൂദിലുള്ള വാദി ഇസ്താൻബുൾ ഹോട്ടലിൽ സ്നേഹതീരം സംഘടിപ്പിച്ച യോഗത്തിന്റെ ഉത്ഘാടനം പ്രവാസി ക്ഷേമ പദ്ധതി പ്രഭാഷകൻ അബ്ദുൽ റഹൂഫ് കൊണ്ടോട്ടി നിർവഹിച്ചു. നോർക്കയുമായി ബന്ധപ്പെട്ടുള്ള പ്രവാസി ക്ഷേമ നിധികളെകുറിച്ച് അദ്ദേഹം വിശദീകരിച്ചു. സ്നേഹതീരം പ്രസിഡൻറ് എം.വി. മുസ്തഫ കൊയിലാണ്ടി അധ്യക്ഷനായ യോഗത്തിൽ സ്നേഹതീരം ജനറൽ സെക്രട്ടറി സെലീം ബിടികെ സ്വാഗതം ആശംസിച്ചു.
മുഖ്യാതിതി ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗം അഡ്വക്കേറ്റ് ജാഫർഖാൻ, ഫരീദ് തിക്കോടി, അൻവർ ബാബു, അബ്ദുൽ സലാം പാലക്കാട്, ആഷിക് മാഹി, മുസ്തഫ എലത്തൂർ, ഷാക്കിർ ശഹാനിയ, ഫൈസൽ മൂസ, ഷാക്കിദ് അൽ മാദ, കെ.ജി. റഷീദ്, ഫർഹാസ് , മൻസൂർ വൺ ടു വൺ, മജീദ് നന്തി, ഷബീർ മൊയ്‌ദീൻ , നിസാർ കണ്ണൂർ, ഷംസുദുജാ, ഫൈസൽ മാഹി, ജസീൽ, മുഹമ്മദ് കെടികെ, ഷൌക്കത്ത് ഷാലിമാർ, സാജിദ് എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി & റിസർച് സെന്റർ പ്രത്യേക പരിചരണമുള്ള കുട്ടികൾക്കായി കൊയിലാണ്ടിയിൽ ലോക നിലവാരത്തിൽ പണിയുന്ന റിസർച് സെന്ററിന്റെ നിർമ്മാണത്തിലേക്ക് സ്നേഹതീരം അംഗങ്ങൾ നൽകിയ 5 ലക്ഷത്തിൻറെ പിന്തുണക്ക് നിയാർക്ക് നൽകിയ സ്‌നേഹോപഹാരം നിയാർക്ക് ഖത്തർ ചാപ്റ്റർ പ്രധിനിധി ഫൈസൽ മൂസയിൽ നിന്നും സ്നേഹതീരത്തിനു വേണ്ടി പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഏറ്റു വാങ്ങി.
പങ്കെടുത്ത മുഴുവൻ അംഗങ്ങളും ഐസിബിഎഫ് ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായി. സ്നേഹതീരം ട്രഷറർ ഷെമീം മുഹമ്മദ് യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചു.
റിപ്പോർട്ട്: ആഷിക് മാഹി