ദോഹ: പ്രാദേശിക, ആഗോള വിപണികളിലെ ഖത്തര്‍ ഉൽപന്നങ്ങളുടെ വിപണനം വര്‍ധിപ്പിക്കുന്നതിനും ഖത്തറിന്റെ വികസന പദ്ധതികളെ പിന്തുണക്കുന്നതിനുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ഖത്തര്‍ ക്വാളിറ്റി മാര്‍ക്ക് പുറത്തിറക്കി.
ലൈസന്‍സുള്ള ചരക്കുകള്‍ പരസ്യം ചെയ്യുവാൻ ഖത്തര്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്റേര്‍ഡ് ആന്റ് മെട്രോളജി നല്‍കുന്ന ഔരു ബാഡ്ജാണ് ഖത്തര്‍ ക്വാളിറ്റി മാര്‍ക്ക്.
കമ്പനികള്‍ക്കിടയില്‍ മത്സരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിശ്വാസ്യത വര്‍ധിപ്പിക്കാനും ചരക്കുകള്‍ക്ക് അംഗീകൃത നിലവാരം വിപണികളില്‍ ലഭിക്കാനും ഖത്തര്‍ ക്വാളിറ്റി മാര്‍ക്ക് ഉപയോഗപ്പെടുതൻ സാധിക്കും.