Gulf News

പ്രതിസന്ധികൾക്ക് മുന്നിൽ അതിമാനുഷരാവുക: ഡോ: സുലൈമാൻ മേല്പത്തൂർ

ദോഹ: കോവിഡാനന്തര പ്രവാസം സാന്ത്വനവും സാധ്യതയും എന്ന പ്രമേയത്തിൽ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ചു വരുന്ന ത്രൈമാസ മാസ ക്യാമ്പയിനിറെ ഭാഗമായുള്ള ആരോഗ്യവിഷൻ പരിപാടിയിൽ ‘വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണത ഒരു മനഃശാസ്ത്ര വിശകലനത്തിലൂടെ” എന്ന വിഷയത്തിൽ ഡോ: സുലൈമാൻ മേല്പത്തൂർ ഓൺലൈനിലൂടെ മുഖ്യപ്രഭാഷണം നടത്തി. സൂം, എഫ് ബി യിലൂടെ പ്രവാസലോകത്തും നാട്ടിലുമായി ആയിരക്കണക്കിന് ആളുകൾ തത്സമയം പരിപാടി വീക്ഷിച്ചു. സമകാലികവും പഠനാർഹമായ വിഷയവുമാണെന്നു പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പ്രശ്നങ്ങളും പ്രതിസന്ധികളും മനുഷ്യ ജീവിതത്തിന്റെ ഭാഗമായി വരുന്ന ലോക വിഷയങ്ങളാണെന്നും, ദൈവ വിശ്വാസമുള്ള മനുഷ്യർക്ക് പ്രശ്നങ്ങളെ അതിജീവിച്ചു മുന്നേറുവാൻ സാധിക്കുമെന്നും, പ്രതിസന്ധികൾക്ക് മുന്നിൽ അതിമാനുഷനാവാൻ (സൂപ്പർ മാൻ) ശ്രമിക്കുക വഴി സ്വമനസ്സിനെ സ്വമേധയാ നിയന്ത്രണ വിധേയമാക്കുവാൻ സാധിക്കുമെന്നും ഉത്‌ബോധിപ്പിച്ചു.
ഡോക്ടർ ജൗഹർ ഷരീഫ് FRCPCH (UK) അധ്യക്ഷത വഹിച്ച ആരോഗ്യക്ലാസ്സിൽ മുഹമ്മദ്‌ അലി ഒറ്റപ്പാലം സ്വാഗതവും കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീർ ആശംസകൾ നേരുകയും ചെയ്തു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഹുസൈൻ മുഹമ്മദ്‌, ജനറൽ സെക്രട്ടറി അൻഫസ് നന്മണ്ട, ട്രഷറർ ഇസ്മായിൽ വില്യാപ്പള്ളി, ക്യാമ്പയിൻ മുഖ്യരക്ഷാധികാരി ഡോ:മുഹമ്മദ്‌ ഈസ, ക്യാമ്പയിൻ ഡയരക്ടർ അബ്ദുറഊഫ് കൊണ്ടോട്ടി, കോഓർഡിനേറ്റർ അബ്ദുൽലത്തീഫ് ചാലിയാർ വെളിച്ചം വൈസ് ചെയർമാൻ അബ്ദുൽ അസീസ് എൻ ഇ കൊയിലാണ്ടി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ഡോക്ടർ ബിജു ഗഫൂർ സമാപന ഭാഷണവും, നവീദ് മുഹമ്മദ് ഖിറാഅത്തും, നജീബ്‌ അബൂബക്കർ നന്ദിയും പറഞ്ഞു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button