Qatar

സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി ഖത്തര്‍; ഒരു വിദ്യാര്‍ഥി ആഴ്ച്ചയില്‍ രണ്ടു ദിവസം ക്ലാസിൽ ഹാജരാവണം

Qatar prepares to open schools; A student must attend class two days a week

ദോഹ: കോവിഡ് പ്രതിരോധ നടപടികള്‍ പൂര്‍ണമായും പാലിച്ച് സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി ഖത്തർ. ഓരോ സ്‌കൂളുകളും നടപ്പാക്കുന്ന കോവിഡ് മുന്‍കരുതലുകൾ പകര്‍ച്ചവ്യാധിയില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും സുരക്ഷിതരാക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി പ്രൊഫസർ ഫൗസിയ അല്‍ ഖാത്തര്‍ പറഞ്ഞു.

ക്ലാസുകളില്‍ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരു വിദ്യാര്‍ത്ഥിയുടെ ആഴ്ചയില്‍ പരമാവധി രണ്ടു ദിവസം ക്ലാസില്‍ ഹാജരാവണം. ഓരോ വിദ്യാര്‍ത്ഥിക്കും അവര്‍ ഹാജരാവേണ്ട ദിവസങ്ങള്‍ മുന്‍കൂട്ടി സ്‌കൂളില്‍ നിന്ന് അറിയിക്കും. ബാക്കി ദിവസങ്ങളില്‍ ഓണ്‍ലൈനിൽ പഠനം തുടരണം.

കോവിഡ് പകര്‍ച്ചവ്യാധി പൂര്‍ണമായി എപ്പോള്‍ അവസാനിക്കുമെന്ന് പറയാനാവില്ലെന്നും അതിനാല്‍ പകര്‍ച്ചവ്യാധിക്കൊപ്പം സുരക്ഷിതമായി ജീവിക്കാന്‍ എല്ലാവരും ശീലിക്കണമെന്നും അല്‍ ഖാത്തര്‍ പറഞ്ഞു. വിദ്യാഭ്യാസ സംവിധാനങ്ങൾ സുരക്ഷിതമായി നടപ്പിലാക്കുക മാത്രമാണ് പോംവഴിയെന്നും പ്രൊഫസർ ഫൗസിയ അല്‍ ഖാത്തര്‍ പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button