2021 ഫെബ്രുവരിയിൽ നടക്കുന്ന ഫിഫ ലോക ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിനൊരുങ്ങി ഖത്തർ
Qatar prepares for FIFA World Club Championships in February 2021
ദോഹ: ലോകകായിക മാമാങ്കമായ ഫിഫ ലോക കപ്പിന് വിസിൽ മുഴങ്ങാൻ രണ്ടുവർഷം മാത്രം ശേഷിക്കെ അന്തരാഷ്ട്ര താരങ്ങള്‍ ബൂട്ടണിയുന്ന ഫിഫ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങൾ പൂർത്തീകരിച്ച് ഖത്തർ. ഖത്തറിലെ മൂന്ന് ലോകകപ്പ് സ്റ്റേഡിയങ്ങളിലായി 2021 ഫെബ്രുവരി 1 മുതല്‍ 11 വരെ ലോക ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിന്റെ മത്സരങ്ങള്‍അരങ്ങേറുമെന്ന് ഫിഫ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. റയ്യാനിലെ അഹ്‌മദ് ബിന്‍ അലി, ഖലീഫ ഇന്‍ര്‍നാഷണല്‍, എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. മാച്ച് ഷെഡ്യൂളും ഫിഫ പുറത്തുവിട്ടു.
ഡിസംബര്‍ 18-ന് ഉദ്ഘാടനം ചെയ്ത റയ്യാന്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ഖത്തര്‍ സമയം രാത്രി 8-30-ന് ഖത്തര്‍ ചാമ്പ്യന്‍മാരായ അല്‍ദുഹൈലും ന്യൂസിലാന്റ് ടീമായ ഓക്ലാന്റ് സിറ്റിയുമാണ് കളത്തിലിറങ്ങുക. ഫൈനല്‍ മത്സരം എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഫെബ്രുവരി 11 ന് രാത്രി 9 ന് നടക്കും. ഫെബ്രുവരി 4-ന് വൈകീട്ട് അഞ്ചിന് ഖലീഫ സ്റ്റേഡിയത്തിലും രാത്രി എട്ടേമുപ്പതിന് എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലും രണ്ടാം റൗണ്ട് മത്സരങ്ങള്‍ അരങ്ങേറും.
അഞ്ചാം സ്ഥാനത്തിനുള്ള മത്സരവും സെഫി ഫൈനലുകളും ഫെബ്രുവരി 7,8 തീയ്യതികളില്‍ നടക്കും. ഏഴിന് വൈകീട്ട് ആറിന് എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലാവും അഞ്ചാം സ്ഥാനത്തിനുള്ള മത്സരം നടക്കുക. ഏഴിനും എട്ടിനും രാത്രി ഒമ്പതിന് ഖലീഫ സ്റ്റേഡിയത്തില്‍ തുടര്‍ മത്സരങ്ങള്‍ അരങ്ങേറും. പതിനൊന്നിന് വൈകീട്ട് ആറിന് മൂന്നാം സ്ഥാനത്തിനുള്ള മത്സരവും രാത്രി ഒമ്പതിന് ഫൈനലും നടക്കുമെന്ന് ഫിഫ വിശദീകരിച്ചു.ലോകകായിക പ്രേമികൾഉറ്റുനോക്കുന്ന ഫിഫ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിന്റെ തത്സമയ റിപ്പോർട്ടിങ്ങിനായി വൻ മാധ്യമസംഘമാന് ദോഹയിലെത്തുക .2022 ൽ നടക്കുന്ന ഫിഫ ലോകകപ്പിനുശേഷം 2030 ലെ ഏഷ്യൻ ഒളിമ്പിക്‌സിനും ഖത്തർ ആതിഥേയമരുളും.
ഷഫീക്ക് അറക്കൽ