Qatar

യൂണിഫോമിൽ കാലാനുസൃതമായ മാറ്റം വരുത്തി ‌ഖത്തര്‍ പോലിസ്

qatar police changing style of their uniform

ദോഹ: പുതിയ കാലത്തിന് അനുസരിച്ച് യൂണിഫോമുകളിൽ പുതിയ പരിഷ്‌കാരങ്ങൾ നടക്കാനൊരുങ്ങി ഖത്തര്‍ പോലിസ്. സപ്തംബര്‍ 13 മുതല്‍ ഖത്തര്‍ പോലിസിന്റെ പുതിയ ഡ്രസ്‌കോഡ് നിലവില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം പോലിസ് ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഖത്തര്‍ പോലിസ് യൂണിഫോം മാന്വല്‍ പ്രകാരം ആഘോഷങ്ങള്‍, ഔദ്യോഗികം, ഡ്യൂട്ടി, ഫീല്‍ഡ്, സ്‌പെഷ്യലൈസ്ഡ് ഫീല്‍ഡ്, ട്രെയ്‌നിങ്, സ്‌പെഷ്യല്‍ മിഷന്‍ എന്നിങ്ങനെ ഡ്രസ് കോഡ് ഏഴായി തരം തിരിച്ചു. വേനല്‍ കാലത്തും തണുപ്പ് കാലത്തും പ്രത്യേകതരം യൂനിഫോമും ഉണ്ടായിരിക്കും. മാത്രമല്ല പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി, എയര്‍പോര്‍ട്ട് സെക്യൂരിറ്റി, ട്രാഫിക് പട്രോള്‍, സ്‌റ്റേഡിയം സെക്യൂരിറ്റി, വനിതാ പോലിസ് ഓഫിസര്‍മാര്‍ എന്നിങ്ങനെ ഓരോ വിഭാഗങ്ങൾക്കും വ്യത്യസ്ത തരത്തിലുള്ള യൂണിഫോമുകളായിരിക്കും ഉണ്ടാവുക.

 

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Source
Twitter

Leave a Reply

Your email address will not be published. Required fields are marked *

Back to top button