Qatar

ഖത്തർ ദേശീയ ദിനം: വിഷ്വൽ ആർട്സ് ഫോറം ഇന്ത്യ ചിത്ര പ്രദർശനം നടത്തി

Qatar National Day: Visual Arts Forum India held an exhibition of paintings

ദോഹ:ഖത്തർ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി വിഷ്വൽ ആർട്സ് ഫോറം ഇന്ത്യ (VAFI) ചിത്ര പ്രദർശനം നടത്തി.റേഡിയോ സുനോ റേഡിയൊ ഒലീവുമായി സംഘടിപ്പിച്ച ഖത്തറിനെ കുറിച്ചുള്ള ചിത്ര പ്രദർശന ത്തിൽ പതിനാറ് കലാകാരൻമാരുടെ മുപ്പത്തിയാറ് ചിത്രങ്ങളാണ് ഒരുക്കിയത്.

ഖത്തർ ദേശീയ ദിനമായ ഡിസംബർ 18 ന് റേഡിയോ സുനോയുടേയുടെയും റേഡിയോ ഒലീവിൻ്റെ മലയാളം ഹിന്ദീ ഭാഷകളിൽ 200000 ഫോളോവേർസ് ഉള്ള ഫേയ്സ് ബുക്ക് പേജിലൂടെ പൊതുജന ങ്ങൾക്ക് പ്രദർശനം കാണാനുള്ള അവസരം ലഭിക്കും.

ചിത്രപ്രദർശനത്തിൻ്റെ ക്യൂറേറ്റർ ഡോക്ടർ ശ്രീകുമാർ പത്മനാഭൻ . റേഡിയോ സുനോ പ്രോഗ്രാം ഡയരക്ടർ സന്തോഷ് പാലി, മാനേജിങ്ങ് ഡയരക്ടർമാരായ കൃഷ്ണകുമാർ ,അമീർ അലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രദർശനത്തിൻ പങ്കെടുത്ത ചിത്രകാരന്മാർക്കുള്ള സർട്ടിഫിക്കറ്റുക്കൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്യ്തു.

ഡോക്ടർ ശ്രീകുമാർ പത്മനാഭൻ, മഹേഷ് കുമാർ, വാസു വാണിമേൽ, സഗീർ പി.എം , പ്രേമൻ ചൊക്ളി, ജിജി ജോൺ, കവിത മുരളി, ശിൽപി മാത്തൂർ, അർച്ചന ഭരദ്വാജ്, മഹിമ ഗുപ്ത , രവീന്ദ്രൻ ബിഷ് ത്, സന്തു ഗോവിന്ദ് , സലിഹ്, റീന ബദ്രീനാഥ്, ശ്വേദ സിംഗ്, റിച്ച ബാഹ്ൽ എന്നീ പ്രസ്തരായ കലാകാരൻമാരുടെ ചിത്രങ്ങളാണ് പ്രദർനശത്തിൽ ഉണ്ടായിരുന്നത്.

ഷഫീക് അറക്കൽ

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button