കപ്ലിക്കണ്ടി പോക്കർ ഹാജിക്ക് ഖത്തർ കെഎംസിസി കുറ്റ്യാടി മണ്ഡലം കമ്മിറ്റി യാത്രയപ്പ് നൽകി.
ദോഹ: ദീർഘകാലം ഖത്തറിൽ പ്രവാസിയും ഖത്തർ കെഎംസിസി മുൻ നിര നേതാക്കളിൽ പ്രമുഖരുമായ കപ്പിക്കണ്ടി പോക്കർ ഹാജിക്ക് ഖത്തർ കെഎംസിസി കുറ്റ്യാടി മബലം കമിറ്റി ഓൺ ലൈൻ യാത്രയയപ്പ് നൽകി. പരിപാടി ബഹുമാനപെട്ട പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു കുറ്റ്യാടി മണ്ഡലം എംഎൽഎ പാറക്കൽ അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി, കഴിഞ്ഞ മൂന്നു ദശകങ്ങളായി ഖത്തറിൽ കെഎംസിസി പടുത്തുയർത്തുന്നതിലും, ജനകീയ സഘടനയാക്കുന്നതിലും മുഖ്യ പങ്കു വഹിച്ച കപ്ലിക്കണ്ടി കെഎംസിസി ക്ക് ജീവ കാരുണ്യത്തിന്റെ മുഖം നൽകുന്നതിൽ പ്രവർത്തിച്ചവരിൽ മുൻനിരയിൽ നിന്ന വ്യക്തി കൂടിയാണെന്ന് അദ്ദേഹം അപിപ്രായപെട്ടു.
പാണക്കാട് റഷീദലി ശിഹാബ് തങ്ങളുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ പ്രസിഡന്റ് സിറാജ് മാതോത്ത് അധ്യക്ഷത വഹിച്ചു, കെഎംസിസി സംസ്ഥാന ഭാരവാഹികളായ ജാഫർ തയ്യിൽ, മുസ്തഫ എലത്തൂർ, ഫൈസൽ അരോമ, കനവത്ത് അശ്റഫ് ജില്ലാ ഭാരവാഹികളായ ബഷീർ ഖാൻ, ഇല്യാസ് എം പി, ശരീഫ് മാമ്പയിൽ ചന്ദ്രിക ഗവേണിങ് ബോഡി അംഗം ഡോ സമദ്, മണ്ഡലത്തിലെ നേതാക്കന്മാരായ എംഎ അബ്ദുള്ള, മുനീർ ഒ.കെ ,ഹമീദ് ഹാജി മരുന്നുർ, മുഹമ്മദ് പി കെ, ഹമീദ് പുത്തലത്ത് മണ്ഡലം ട്രഷറർ സൽമാൻ എളയിടം, വൈസ് പ്രസിഡന്റ് ഫൈസൽ കായക്കണ്ടി, അതീഖ് റഹ്‌മാൻ , ഗഫൂർ കാക്കുനി , സലീം YM വിവിധപഞ്ചായത്ത് ഭാരവാഹികാളായ ഉബൈദ് കുയ്യന, റഫീഖ് കോടെരി, സയീദ് കടമേരി ജംഷാദ് വേളം , അബ്ദുൾ സലാം പുറമേരി, ശരീഫ് നിട്ടൂർ എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കപ്ലിക്കണ്ടി പോക്കർ ഹാജി യാത്രയപ്പ് പരിപാടിക്ക് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു. മണ്ഡലം ജനറൽ സിക്രട്ടറി ഷബീർ മേമുണ്ട സ്വാഗതവും സിക്രട്ടറി സമദ് കടമേരി നന്ദിയും പറഞ്ഞു.