ദോഹ: കോവിഡിന് ശേഷമുള്ള വർത്തമാന കാല സാഹചര്യങ്ങളിലെ തൊഴിൽ ബിസിനസ് മേഖലകളിലെ അവസരങ്ങൾ എങ്ങനെ അനുകൂലമാക്കാം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ഖത്തർ കെ എം സി സി സംഘടിപ്പിക്കുന്ന വെബിനാറിൽ പ്രമുഖ ഇന്റർനാഷണൽ ബിസിനസ് ട്രെയ്‌നറും, പവർ വേൾഡ് കമ്മ്യൂണിറ്റി സിഎംഡി യുമായ എം.എ റഷീദ് നേതൃത്വം നൽകും. കോവിഡാനന്തര ലോകത്തെ മാറ്റങ്ങളും സാധ്യതകളും ഏത് തരത്തിലാണ് കൈകാര്യം ചെയ്യേണ്ടതെന്നും ഭാവിയെ ലക്ഷ്യം വെച്ച് സാമ്പത്തിക രംഗത്ത് മികവുണ്ടാക്കാന്‍ ആസൂത്രണം ചെയ്യേണ്ട രീതികളെ കുറിച്ചും വെബിനാറില്‍ ചര്‍ച്ച ചെയ്യും.
ആഗസ്റ്റ് 7ന് വെള്ളിയാഴ്ച്ച ഖത്തർ സമയം 1:00 മണിക്ക് പരിപാടി ആരംഭിക്കും, സൂം മീറ്റ് വഴി വെബിനാറില്‍ പങ്കെടുക്കാം. പങ്കെടുക്കേണ്ടവര്‍ Meeting ID: 879 0130 9799 എന്ന ഐഡി ഉപയോഗിച്ച് ജോയിന്‍ ചെയ്യുക. സൂമിന് പുറമെ ഖത്തർ കെഎംഎംസിസി ഫെയ്സ് ബുക്ക് പേജിലും പവർ വേൾഡ് ഫെയ്സ് ബുക്ക് പേജിലും http://facebook.com/pwcpage ലൈവായി കാണാന്‍ അവസരമൊരുക്കും.
സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആവലാതികള്‍ വര്‍ദ്ധിച്ച ഘട്ടത്തില്‍ ഈ വിഷയത്തിലുള്ള വെബിനാര്‍ സമൂഹത്തിന് ഏറെ ഗുണം ചെയ്യുമെന്നും വെബിനാറില്‍ വിഷയ സംബന്ധമായ സംശയ നിവാരണത്തിന് അവസരമുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.