Qatar

നാടണയാനൊരു കൈത്താങ്ങ്: ടിക്കറ്റ് പദ്ധതിയിൽ നിന്ന് സഹായം നൽകി. ഖത്തർ കെ എം സി സി

Qatar KMCC handed over money for jobless peoples during covid from ticket fund

ദോഹ: ലോക്ക് ഡൗണിൽ കുടുങ്ങി ജോലി നഷ്ടമായി നാടണയാൻ പ്രയാസപ്പെടുന്നവർക്ക് വേണ്ടി ഖത്തർ കെഎംസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റി ഒരുക്കിയ ‘നാടണയാനൊരു കൈത്താങ്ങ്’ പദ്ധതിയിൽ നിന്ന് നിരവധി പ്രവാസി സുഹൃത്തുക്കൾക്കുള്ള ജില്ലാ കമ്മിറ്റി യുടെ സഹായം കൈമാറി. മണ്ഡലം കമ്മിറ്റി കൾ വഴിയാണ് സഹായം കൈമാറിയത്. രണ്ട്ലക്ഷത്തി അമ്പതിനായിരം രൂപയുടെ സഹായമാണ് ഈ പദ്ധതിഇനത്തിൽ നൽകിയത്. ജോലി തേടി വീട്ടുജോലിക്ക് വന്ന് പ്രയാസപ്പെട്ട വനിതകൾ ഉൾപ്പടെയുള്ളവർക്കും പ്രായം കൂടി ജോലി നഷ്ടമായ ദീർഘ കാല പ്രവാസി കൾ വിസിറ്റിംഗ് വിസയിൽ എത്തി ജോലി തരപ്പെടാതെ തിരിച്ചു പോക്കിന് ബുദ്ധിമുട്ടിയ യുവാക്കൾ എന്നിവർക്കാണ് പദ്ധതി യുടെ സഹായം ലഭിച്ചത്. പദ്ധതിയിലേക്ക് നാസർ മാമ്മസ്രായി, കുന്നത്ത് സൈദലവി തുടങ്ങിയ സുമനസ്സുകളുടെ സഹായം ലഭിച്ചിരുന്നു. സഹായിച്ച എല്ലാവരെയും ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button