Qatar
ഖത്തർ കെഎംസിസി അഖിലേന്ത്യാ ബാഡ്മിന്റൺ ടൂർണമെന്റിന് നാളെ തുടക്കം കുറിക്കും
Qatar KMCC All India Badminton Tournament kicks off tomorrow
ദോഹ: ഖത്തർ കെഎംസിസി സ്റ്റേറ്റ് സ്പോർട്സ് വിംഗ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 29, 30 തിയ്യതികളിൽ അൽവക്ര ഗ്രീൻ സ്റ്റേഡിയത്തിൽ നടക്കും. ഖത്തറിലെ പ്രമുഖരായ 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും മത്സരങ്ങളുടെ സംഘാടനം. കഴിഞ്ഞ ശനിയാഴ്ച നടന്ന ടീം മാനേജർമാരുടെ മീറ്റിംഗിൽ ടൂർണമെന്റ് ഫിക്സചർ റിലീസ് ചെയ്തു. ചടങ്ങ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്എഎം ബഷീർ ഉത്ഘാടനം ചെയ്തു. കെഎംസിസി സ്പോർട്സ് വിംഗ് ചെയർമാൻ സിദ്ദീഖ് വാഴക്കാട് അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ ഇബ്രാഹിം സ്വാഗതം പറഞ്ഞു. കെഎംസിസി ആക്ടിങ് സെക്രട്ടറി മുസ്തഫ എലത്തൂർ, അസീസ് എടച്ചേരി, സകരിയ, പത്മാകുമാർ എന്നിവർ സംസാരിച്ചു.