ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ സ്റ്റുഡന്റസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സൂം പ്ലാറ്റ്ഫോമിലൂടെ “എംപവർ” സ്റ്റുഡൻറ്സ്മീറ്റ് എന്ന പേരിൽ ഓൺലൈൻ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. ഖത്തറിലെ വിദ്യാർത്ഥികൾക്കിടയിൽ ധാർമിക മൂല്യങ്ങൾപകർന്നു നൽകുന്നതിന് വേണ്ടി സംഘടിപ്പിച്ച എംപവർ വിദ്യാർത്ഥി സംഗമം ഒരു പുതിയ അനുഭവമായി.
കുടുംബത്തിൽ നിന്നുംതുടങ്ങി സമൂഹം രാഷ്ട്രം വരെ ഉറ്റുനോക്കുന്ന ഭാവി തലമുറയായ വിദ്യാർത്ഥികളിൽ കൃത്യമായ ദിശാബോധം നൽകിധാർമികവും സാംസ്കാരികവുമായ ഉന്നതിയിൽ വിദ്യാർത്ഥികളെ വളർത്തുവാൻ ഇത്തരം പ്രോഗ്രാമുകൾകൊണ്ട് സാധിക്കുമെന്ന് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രെസിഡെന്റ് പി എൻ അബ്ദുലത്തീഫ് മദനി ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രസ്താവിച്ചു. ജീവിത ലക്‌ഷ്യം പരലോക വിജയം എന്ന വിഷയത്തിൽ മുനവ്വർ സ്വലാഹിയും ഇസ്ലാമിക പ്രബോധനംപ്രാധാന്യവും ലക്ഷ്യവും എന്ന വിഷയത്തിൽ വിസ്‌ഡം സ്റ്റുഡന്റസ് വിങ്ങിന്റെ സംസ്ഥാന പ്രെസിഡെന്റ് അർഷദ് അൽഹിക്മിയും മുഖ്യ പ്രഭാഷണങ്ങൾ നടത്തി.
വിദ്യാർത്ഥികളിൽ ഇത്തരം പ്രവർത്തനങ്ങൾ വിപുലമാക്കാൻ പുതിയ ക്യാമ്പസ് വിങ്ഭാരവാഹികളുടെ പ്രഖ്യാപനം ഇസ്ലാഹി സെന്റർ പ്രസിഡന്റ് കെ ടി ഫൈസൽ സലഫി നിർവഹിച്ചു. പുതിയ ക്യാമ്പസ് വിങ്ങിന്റെ പ്രസിഡന്റ് ആയി തമീം സെക്രട്ടറി- ഇജാസ്, ട്രഷറർ -ഫാദി മുഹമ്മദ് എന്നിവരെ തെരെഞ്ഞെടുത്തു. ഉമർസ്വലാഹി അദ്ധ്യേക്ഷതവഹിച്ചു. മുജീബ്റഹ്മാൻ മിശ്കാത്തി, സെലു അബൂബക്കർ, സലാഹുദ്ധീൻ സലാഹി, ജൈസൽ, അനീസുദ്ധീൻ എന്നിവർസംസാരിച്ചു.