Qatar

ഖത്തർ കേരള ഇസ്‌ലാഹി സെന്റർ വക്രയൂണിറ്റ് സംഗമവും കലണ്ടർ പ്രകാശനവും

Qatar Kerala Correctional Center Curve Unit Meeting and Calendar Release

ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെന്റർ വക്ര യൂണിറ്റ് സംഗമം ഡിസമ്പർ 9 ബുധനാഴ്ച നടന്നു. പരിപാടിയിൽ 2021 വർഷത്തെ യൂണിറ്റ് തല കലണ്ടർ പ്രകാശനം എഞ്ചിനീയർ ഷഫീക് കൊടുങ്ങല്ലൂരിന്‌ (ഖത്തർ കഹ്‌റാമ) കോപ്പി നൽകിക്കൊണ്ട് യൂണിറ്റ് പ്രസിഡന്റ് അബ്ദുറൗഫ് തലശ്ശേരി നിർവഹിച്ചു.

ആകർഷണീയമായി തയ്യാറാക്കിയ കലണ്ടറിൽ നാട്ടിലെയും ഖത്തറിലെയും പ്രധാന ഒഴിവു ദിനങ്ങൾ, ഇസ്‌ലാഹി സെന്റർ പ്രവർത്തനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതോടൊപ്പം ഓരോ മാസത്തിലും പ്രത്യേകം വിഷയങ്ങളെ അധികരിച്ചുള്ള ഇസ്‌ലാമിക വിജ്ഞാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

കലണ്ടറിന്റെ സവിശേഷതകൾ ചടങ്ങിൽ ഖത്തർ കേരള ഇസ്ലാഹി സെന്റർ (ക്യു.കെ.ഐ.സി) വൈസ് പ്രസിഡന്റ് സി.പി ഷംഷീർ പൂനൂർ വിശദീകരിച്ചു. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി മുർഷിദ് , അൻവാസ് , ജാഫർ എഞ്ചിനീയർ , ജൈസൽ ബാലുശ്ശേരി എന്നിവർ സംബന്ധിച്ചു. കലണ്ടർ കോപ്പികൾക്കായി 7074 5728, 77947775.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button