ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം മെംമ്പർഷിപ്പ് ക്യാമ്പയിൻ
Qatar Indian Social Forum Membership Campaign
ദോഹ: ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം ഘടകം സംഘടിപ്പിച്ച മെംമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി ഇൻഡസ്ട്രിയൽ ഏരിയ ബ്ലോക്ക് കമ്മറ്റി ബീഹാർ സ്വദേശികൾക്ക് സോഷ്യൽ ഫോറം മെമ്പർഷിപ്പ് നൽകി.
പരിപാടിയിൽ സോഷ്യൽ ഫോറം ഡൽഹി ഘടകം സെക്രട്ടറി ഗുലാം റസൂൽ സോഷ്യൽ ഫോറത്തെ പരിചയപ്പെടുത്തി. നിലവിൽ ബീഹാറിൽ രൂപംകൊണ്ട പിഡിഎ മുന്നയിലുള്ള എസ്ഡിപിഐ അടക്കമുള്ള പാർട്ടികളുടെ വിജയത്തിന്ന് വേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചു. നിലവിടെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് എസ്ഡിപിഐ സെക്രടറി ഡോ. ആവാദ് ഷെരീഫ് വെബിനാറിലുടേ മീറ്റിംഗിൽ സംസാരിച്ചു. ബീഹാറിൽ നിലവിലെ ഭരണകക്ഷിയായ എൻഡിഎ മുന്നണിയുടെ മുസ്ലിം ദളിത് വിരുദ്ധ നീക്കങ്ങളെക്കുറിച്ച് ബോധവാൻമാരാവാണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ചടങ്ങിൽ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡണ്ട് സലാം കുന്നുമ്മൽ പ്രവർത്തകരെ ഷാൾ അണിയിച്ച് പരിപാടി ഉൽഘാടനം ചെയ്തു. പരിപാടിയിൽ സോഷ്യൽ ഫോറം ബ്ലോക്ക് കമറ്റി പ്രസിഡണ്ട് സുബൈർ വല്ലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ഐസിബിഎഫ് ഉം ഡമാൻ ഇൻഷൂറൻസും സംയുക്തമായി പ്രവാസി ഇന്ത്യക്കാർക്കുള്ള ഇൻഷൂറൻസ് പോളിസിയെ കുറിച്ച് പ്രസ്തുത യോഗത്തിൽ പരിചയപ്പെടുത്തി. ബ്ലോക്ക് സെക്രട്ടറി ഇസ്മായിൽ ചാവക്കാടിന്റെ നന്ദി പ്രകാശനത്തോടെ പരിപാടി സമാപിച്ചു.