ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഹജ്ജ് ഗ്രൂപ്പ് പത്താം വാർഷികം ആഘോഷിച്ചു.
ദോഹ: ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ മേൽനോട്ടത്തിൽ 2010 ൽ സുബൈർ വക്ര നേതൃത്വംവഹിച്ച ഹജ്ജ് ഗ്രൂപ്പ് പത്താം വാർഷികം ആഘോഷിച്ചു. ചീഫ് കോർഡിനേറ്റർ ഷുക്കൂറിന്റെ ഏകോപനത്തിൽ നടന്ന പരിപാടിയിൽ സുബൈർ വക്ര അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹാദി അയൂബിന്റെ ഖിറാത്തോടെ ആരംഭിച്ച പരിപാടിയിൽ ഖാരിഉ നൗഷാദ് കാക്കവയൽ ഉൽബോധന ക്ലാസ് നടത്തി.
ഹജ്ജ് ഓർമ്മയിൽ ഓരോ കൊല്ലവും ഹജ്ജ് ചെയ്യുന്നതായി നമ്മൾ മാനസികമായി വിചാരിക്കണം എന്നും അതുപോലെ നമ്മൾ എല്ലാ തെറ്റുകുറ്റങ്ങളിൽ നിന്നും മുക്തരായി ഓരോ വർഷവും ഹജ്ജ് കഴിഞ്ഞു വന്ന അതേ ജീവിതവിശുദ്ധി നമ്മൾ കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം ഉൽബോധനക്ലാസ്സിൽ ഓർമ്മപ്പെടുത്തി.
അബ്ദുറഹ്മാൻ സലഫി, ഇസ്മാഈൽ സാഹിബ്, ഇ.കെ അയൂബ് സാഹിബ്, ഹുസൈൻ സാഹിബ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു .
ശൗലി, സുബൈർ വക്ര ഇവർ കവിതകൾ അവതരിപ്പിക്കുകയും ബാബു റഷീദ് സാഹിബ് കഥാ അവതരണവും
ഹമദ് ഹോസ്പിറ്റൽ സീനിയർ ഡോക്ടർ ഫ്രിജിത് കോവിഡ് മുൻകരുതൽ പ്രസംഗവും നടത്തി. അനീസ് നന്ദി പ്രകാശിപ്പിച്ചു.