Qatar
ഖത്തർ-ഇന്ത്യ എയര്‍ ബബിള്‍ കാലാവധി 2021 ജനുവരി 31 വരെ നീട്ടി
Qatar-India air bubble extended to 31st January 2021
ദോ: കോവിഡ് കാലനിയന്ത്രണങ്ങളുടെ ഭാഗമായുള്ള വിമാനസർവീസുകളുടെ ഖത്തർ-ഇന്ത്യാ സംയുക്തകരാറായ എയര്‍ ബബിള്‍ കാലാവധി 2021 ജനുവരി 31 വരെ നീട്ടി. നിലവില്‍ ദോഹ എയര്‍പ്പോര്‍ട്ടിലെത്തുന്ന തെക്കേ അമേരിക്കയിലെയും ആഫ്രിക്കയിലെയും ഇന്ത്യക്കാര്‍ക്ക് ഖത്തര്‍- ഇന്ത്യ എയര്‍ ബബിള്‍ ക്രമീകരണം ഉപയോഗിക്കാന്‍ സഹായിക്കുമെന്നും ഖത്തറിലെ ഇന്ത്യന്‍ എംബസി
അറീയിച്ചു. ദോഹയില്‍ നിന്നും ഖത്തര്‍ എയര്‍വെയ്‌സിനും മറ്റു ഇന്ത്യന്‍ വിമാന കമ്പനികളും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും അവിടങ്ങളിൽനിന്ന് ദോഹയിലേക്കുമുള്ള പ്രത്യേക വിമാനസർവീസ് നടത്തിവരുന്നത് എയർ ബബിൾകരാറിലൂടെയാണ്.നേപ്പാള്‍, ഭൂട്ടാന്‍ പൗരന്മാര്‍ക്കും എയര്‍ ബബിള്‍ കരാര്‍ പ്രകാരം യാത്രാ സൗകര്യം ലഭ്യമാണെന്നും എംബസി വ്യക്തമാക്കി.
ഷഫീക് അറക്കൽ