Qatar

യൂത്ത്കോൺഗ്രസ് നേതാക്കളെ മർദിച്ചതിൽ ഖത്തർ ഇൻകാസ് മലപ്പുറം യൂത്ത് വിങ് പ്രധിഷേധിച്ചു

Qatar Incas Malappuram Youth Wing protests against the beating of Youth Congress leaders

ദോഹ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തുന്ന സമാധാന മാർച്ചുകളിൽ നേതാക്കളുൾപ്പെടെ പ്രവർത്തകരെ പോലീസ് പ്രോട്ടോകോളുകൾ ലംഘിച് ക്രൂരമായി നരനായാട്ട് നടത്തുന്നതിനെതിരെ ഖത്തർ ഇൻകാസ് മലപ്പുറം യൂത്ത് വിങ് പ്രധിഷേധം അറിയിച്ചു.

“സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ ചോദ്യം ചെയ്യപ്പെട്ട മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഒഐസിസി ഗ്ലോബൽ മെമ്പർ മുഹമ്മദലി പൊന്നാനി ആവശ്യപ്പെട്ടു. യൂത്ത് വിങ് പ്രെസിഡന്റ് ശിഹാബ് നരണിപ്പുഴ അധ്യക്ഷത വഹിച്ചു. യൂത്ത് വിങ് ജനറൽ സെക്രട്ടറി പിസി നൗഫൽ കട്ടുപ്പാറ സ്വാഗതം പറഞ്ഞ യോഗത്തിൽ ജില്ലാ ഇൻകാസ് കമ്മിറ്റി ട്രഷറർ അഷറഫ് വകയിൽ ആശംസ അറിയിച്ചു. സലീം എരമംഗലം നന്ദി അറിയിച്ചു.

അനീസ് കെടി വളപുരം, ഷംസീർ കാളച്ചാൽ, അമീർ കോട്ടപ്പുറത്ത്, ഷറഫു നന്നംമ്മുക്ക്, ജംഷീദ് കെ ടി, നൗഫൽ ചെമ്മാട്, സുബൈർ, തുടങ്ങിയവർ സംബന്ധിച്ചു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button