ദോഹ ഖത്തറിലേക്ക് തിരികെ വരാനുദ്ദേശിക്കുന്ന നിലവില്‍ വിസയുള്ള കേരളത്തിലുള്ള പ്രവാസികൾക്ക് വേണ്ടി ഇൻകാസ് ഖത്തർ ചാർട്ടേർഡ് വിമാന സർവ്വീസിന് സൗകര്യം ഒരുക്കുന്നു. യാത്ര സൗകര്യം വേണ്ടവർക്ക് മുൻഗണനാ പട്ടിക തയ്യാറാക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു.
റിട്ടേൺ പെർമിറ്റ് കിട്ടിയാല്‍ മാത്രമേ ഖത്തറിലേക്ക് മടങ്ങാൻ സാധ്യമാവൂ.ഓഗസ്റ്റ് ഒന്നാം തിയ്യതി മുതൽ റിട്ടേൺ പെർമിറ്റിന് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും റിട്ടേൺ പെർമിറ്റിന് അപേക്ഷിക്കേണ്ടത് തൊഴിലുടമയോ സ്ഥാപനത്തിന്റെ ചുമതലക്കാരോ ആണ്. സ്ഥാപനത്തിന്റെ / തൊഴിലുടമയുടെ ഖത്തർ പോർട്ടൽ വഴിറിട്ടേൺ പെർമിറ്റിന് അപേക്ഷിക്കാം.
നിങ്ങളുടെ സ്പോൺസർഷിപ്പിലുള്ള കുടുംബാംഗങ്ങളുടെ റിട്ടേൺ പെർമിറ്റിന് സ്വന്തമായി ഖത്തർ പോർട്ടൽ വഴിഅപേക്ഷിക്കാവുന്നതാണ്.
തിരികെ വരുന്നവർക്ക് ഖത്തർ ഗവർമെന്റ് നിഷ്കർഷിക്കുന്ന ക്വാറന്റിന് അടക്കമുള്ള എല്ലാ നിബന്ധനകളും സ്വന്തം ഉത്തരവാദിത്വത്തിൽ ചെയ്യേണ്ടതാണ്. റിട്ടേൺ പെർമിറ്റിന്ന് അപേക്ഷിച്ച ശേഷം താഴെ കൊടുത്ത ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
ടിക്കറ്റ് ഫെയർ, യാത്ര തിയ്യതി പിന്നീട് അറിയിക്കും.
അതെസമയം രജിസ്ട്രേഷന്‍ ഒരു തരത്തിലും യാത്ര ഉറപ്പു നൽകുന്നതല്ലയെന്നും ചാർട്ടേർഡ് ഫ്ളൈറ്റുകൾ ബന്ധപ്പെട്ട ഗവൺമെന്റ് അനുമതികൾക്കും നിയമങ്ങള്‍ക്കും വിധേയമായി മാത്രമായിരിക്കുമെന്നും ഇൻകാസ് ഖത്തർ ഭാരവാഹികൾ അറീയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
സിറാജ് പാലൂർ
00974 5594 1189
കരീം നടക്കൽ
00974 6641 5368
കേശവദാസ്
00974 66 777 825