Qatar

ഖത്തർ ഐസിസി ഫോട്ടോഗ്രാഫര്‍ ഫോര്‍ ദി ഇയര്‍

Qatar ICC Photographer of the Year

ദോഹ: ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചര്‍ സെന്‍ററിന്‍റെ കീഴില്‍ രൂപീകൃതമായ ഫോട്ടോഗ്രാഫി ക്ലബ് ഖത്തര്‍ദേശീയ ദിനാചരണത്തോട് അനുബന്ധിച്ചു ഇന്ത്യാക്കാരായ ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോ പ്രദര്‍ശനവും മത്സരവും സംഘടിപ്പിക്കുന്നു. ഖത്തറില്‍ നിന്നും എടുത്ത ഫോട്ടോകള്‍ മാത്രമേ മത്സരത്തിലേക്ക് അയക്കാന്‍ അനുവദിക്കുകയുള്ളൂ. ആറു വിഭാഗങ്ങളിലായാണ് മത്സരം . ഓരോ വിഭാഗത്തിലും മൂന്ന് ചിത്രങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. ജൂറി തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ ഡിസംബര്‍ പതിനെട്ടിന് പൊതുജനങ്ങള്‍ക്ക് വേണ്ടി ഐ.സി.സി. യിലെ അശോക ഹാളില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. പ്രമുഖരടങ്ങുന്ന ജൂറിയാണ് “ഐ.സി.സി ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ 2020” നെ തിരഞ്ഞെടുക്കുന്നത്.

QATAR EXPRESSIONS, QATAR EVENTS, BACK TO NATURE, INDO-QATAR LINKS- ICONIC STRUCTURE തുടങ്ങിയ ആറു വിഭാങ്ങളിലെക്ക് മത്സരത്തിനായി ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം ഡിസംബര്‍ 7 ആണ്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ അവരുടെ ചിത്രങ്ങള്‍ icc.photographer.2020@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കണമെന്ന് ഐ.സി.സി പ്രസിഡണ്ട്‌ എ.പി. മണികണഠന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഐ.സി.സി. മുംബൈ ഹാളില്‍ നടന്ന പ്രത്രസമ്മേളനത്തില്‍ ഐ.സി.സി. വൈസ് പ്രസിഡണ്ട്‌ വിനോദ് നായര്‍,എം സി മെമ്പര്‍ അഡ്വ.ജാഫര്‍ഖാന്‍, ഫോട്ടോഗ്രാഫി ക്ലബ്ജന.സെക്രട്ടറി. സി.താജുദ്ദീന്‍, ജോയിന്‍സെക്രട്ടറി സി എം ഹസീബ്, ക്ലബ് മെമ്പര്‍ ഷഹീന്‍ ഒളകര തുടങ്ങിയവര്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ അനൂപ്‌. 66400269/ സി.എം. ഹസീബ് 5549725.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button