Qatar
ഖത്തര്‍ ഹെൽത്ത് കാര്‍ഡ് പുതുക്കൽ; നിര്‍ദേശവുമായി ഹുക്കൂമി
Qatar Health Card Renewal; Hookumi with suggestion
ദോഹ: ഖത്തറില്‍ ഹെൽത്ത് കാര്‍ഡ് വളരെ എളുപ്പത്തിൽ പുതുക്കുന്നതിനുള്ള ഓൺലൈൻ സൗകര്യം ജനങ്ങളെ ഓര്‍മ്മിപ്പിച്ച് ഹുക്കൂമി. രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും ഹെൽത്ത് കാര്‍ഡുകള്‍ പുതുക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്.എം.സി) നേരത്തേ നിര്‍ദേശിച്ചിരുന്നു.
ഹെൽത്ത് കാർഡ് ഇനിയും പുതുക്കാത്തവരും ഇതുവരെ കാർഡുകൾക്ക് അപേക്ഷിക്കാത്തവരും ഈ ഓൺലൈൻ സംവിധനം ഉപയോഗപ്പെടുത്തി എത്രയും പെട്ടെന്ന് കാർഡുകൾ കരസ്ഥമാക്കണമെന്ന് ഹുക്കൂമി അറിയിച്ചു.
ഖത്തറി പൗരൻമാർക്ക് 50 റിയാലും, പ്രവാസികൾക്ക് 100 റിയാലും, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 50 റിയാലുമാണ് ഫീസ്.
ഓൺലൈൻ അപേക്ഷക്കായി ഈലിങ്ക് ക്ലിക്ക് ചെയ്യുക https://bit.ly/2viMelk