Qatar

ഗ്ലോബൽ ചാലിയം എക്സ്പ്പാറ്ററിയേറ്റ്‌സ് ഭാരവാഹികളെ തെരെഞ്ഞെടുത്തു.

Qatar Global Chaliyam Expatriates elected office bearers.

ദോഹ :ഗ്ലോബൽ ചാലിയം  എക്സ്പ്പാറ്ററിയേറ്റ്‌സ്  റിയാസ് മേലേ വീട്ടിൽ . ചെയർമാൻ (UAE) , സമീൽ അബ്ദുൽ വാഹിദ് (Qatar). ജനറൽ കൺവീനർ , *ജാബിർ നാറാൻചിറക്കൽ (UAE) . ട്രഷറർ, ഹാരിഫ് .പി (KSA) GCC കോഓഡിനേറ്റർ എന്നിവരെ  ഐക്യകണ്ടേന തെരഞ്ഞെടുത്തു.

ലോകത്താകമാനമുള്ള ചാലിയത്തുകരായ പ്രവാസികളുടെ ക്ഷേമവും  ഉന്നമനവും ലക്ഷ്യമാക്കി കൊണ്ടു പ്രവർത്തിക്കുന്നതിന് ഗ്ലോബൽ ചാലിയം  എക്സ്പ്പാറ്ററിയേറ്റ്‌സ് എന്ന സംഘടനയുടെ പ്രഥമഭാരവാഹിളെയാണ് തെരെഞ്ഞെടുത്തത്.
സൂം (Zoom )  വഴി  നടന്ന സംഘടനയുടെ ആദ്യ ജനറൽബോഡി യോഗം  ഇ. ടി മുഹമ്മദ് ബഷീർ എം. പി ഉദ്ഘാടനം  ചെയ്തു .
പ്രവാസത്തിന്റെ പ്രഭവ കേന്ദ്രങ്ങളിലൊന്നായ  ചാലിയത്തെ  പ്രവാസികൾ  തന്നെ  ഇങ്ങിനെ ഒരു സംഘടനക്ക്  രൂപം നൽകിയത് ഏറെ  സന്തോഷമുളവാക്കുന്നുവെന്നും  ഇതിന്റെ  ഉദ്ദേശ് ലക്ഷ്യം കൊണ്ട് തന്നെ മറ്റു സംഘടനകളിൽ നിന്നും  ഇതു വ്യത്യസ്തമാകുന്നുവെന്നും അദ്ദേഹം  പറഞ്ഞു.

സമീൽ അബ്ദുൽ വാഹിദ് സ്വാഗതം പറഞ്ഞ യോഗത്തിൽ റിയാസ് മേലെ വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് കെ. അജയകുമാർ .  സംസ്ഥാന ബാലാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ അഡ്വക്കറ്റ്‌  നസീർ ചാലിയം.എ. അബ്ദുറഹിമാൻ മാസ്റ്റർ , ഇ.വി അബ്ദുൽ വാഹിദ് മാസ്റ്റർ. പി അബ്ദുന്നസീർ മാസ്റ്റർ  കെ.സി സുബൈർ ,കെ.പി .കുഞ്ഞിമൊയ്‌തീൻ കുട്ടി,പി.ബി ഐ മുഹമ്മദ് റാഫി.  ഷണ്മുഖൻ ബഹ്‌റൈൻ, അഷ്റഫ് നെല്ലിക്കാവിൽ .ജാബിർ നാറാൻചിറക്കൽ. റിയാസ്‌ മുഹമ്മദ്  തുടങ്ങിയവർ സംസാരിച്ചു.

എം.സി അക്ബർ സാഹിബ് ഭാരവാഹികളെ പരിചയപ്പെടുത്തി. ഹാരിഫ് .പി നന്ദിയും പറഞ്ഞു

മറ്റു ഭാരവാഹികൾ

വൈസ്  ചെയർമാൻമാർ

സൈനുദ്ദീൻ എം.സി, അഷ്റഫ് നെല്ലിക്കാവിൽ,റിയാസ്‌ മുഹമ്മദ് ,ടി.എം.എ നാസർ,. കെ.പി.എം കുട്ടി. & സുബൈർ കെ.വി.

ജോയിന്റ് കൺ വീനർമാർ

സുനീർ ബാബു, സി. പി.  മുഹമ്മദ് പി.ബി., നിസാർ നെല്ലിക്കാവിൽ, റഫീഖ് കെ., മുഹമ്മദ് അബ്ദുൽ റഹിമാൻ, ഉബൈദ് കൈത വളപ്പിൽ.

റീജിണൽ   കോഓഡിനേറ്റർമാർ

ഹസ്സൻ അബ്ദുൽ ഖാദർ, തംജിദ് മുല്ലക്കൽ,ശിഹാബ് .എ. വി., സജീർ ചെമ്പകത്ത്,

ഷണ്മുഖൻ, ഷംഷീർ അലി, നൗഷാദ് പറമ്പിൽ

കൂടാതെ ഉപദേശക സമിതി അംഗങ്ങളായി

എം.സി അക്ബർ, കെ.സി സുബൈർ, പി.ബി.ഐ  മുഹമ്മദ് റാഫി, അബ്ദുൽ ഗഫൂർ എസ്.കെ, ഹസ്സൻ കോയ. വി.കെ., അബ്ദുൽ റഹിമാൻ. എം വി. ഷാജഹാൻ അലി.കെ.എം.,  അബ്ദുൽ ഗഫൂർ. അഷ്റഫ് .പി.ഇ. കെ.സ് മുഹമ്മദ്  എന്നിവരെയും രക്ഷാധികാരികളായി  എ അബ്ദുറഹിമാൻ മാസ്റ്റർ. ഇ. വി അബ്ദുൽ വാഹിദ് മാസ്റ്റർ. പി . അബ്ദുന്നസീർ  എന്നിവരെയും  ഐക്യഖണ്ഡേന തെരഞ്ഞെടുത്തു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button