സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഖത്തർ ഗേൾസ് ഇന്ത്യ മത്സരങ്ങൾ സംഘടിപ്പിച്ചു.
Qatar Girls India organized competitions on the occasion of Independence Day.
ദോഹ: ‘ഇൻഡിപെൻഡന്റ് ഇന്ത്യ’ എന്ന പ്രമേയത്തിൽ ഗേൾസ് ഇന്ത്യ പതിമൂന്ന് വയസ്സ് മുതൽ ഇരുപത്തി രണ്ട് വരെ പ്രായമുള്ള പെൺ കുട്ടികൾക്കായി സ്വതന്ത്ര ദിനത്തോടനുബന്ധിച്ചു വിവിധയിനം കലാപരിപാടികൾ ഓൺലൈൻ വഴി സംഘടിപ്പിച്ചു.
സോണൽ തലത്തിൽ നടത്തിയ പ്രസംഗ മത്സരത്തിന്റെ പ്രാഥമിക റൗണ്ടിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് മത്സരാർത്ഥികളാണ് കഴിഞ്ഞദിവസം നടന്ന ഫൈനൽ റൗണ്ടിൽ മത്സരിച്ചത്.
‘ജനാധിപത്യ ഇന്ത്യ – എന്റെ സങ്കൽപ്പങ്ങളും ആശങ്കകളും’എന്ന വിഷയത്തിൽ മത്സരാർത്ഥികൾ അവരുടെ സങ്കല്പത്തിലെ ഇന്ത്യയെ കുറിച്ചുള്ള നിലപാടുകൾ വ്യകതമാക്കി . പ്രസംഗ മത്സരത്തിൽ ഹന അബുല്ലൈസ് ഒന്നാം സ്ഥാനവും സഫ നസ്രിൻ രണ്ടാം സ്ഥാനവും ഹനാൻ അൻവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ‘ഞങ്ങളുടെ ഇന്ത്യ – അന്നും ഇന്നും’എന്ന വിഷയത്തിൽ നടത്തിയ പോസ്റ്റർ മേക്കിങ് മത്സരത്തിൽ ലുബ്‌ന അലി,അഫീഫ ജബീൻ, ഫാത്തിമ സഫ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. യഥാർത്ഥ സ്വാതന്ത്രത്തെ മനസ്സിലാക്കി നവ ഇന്ത്യയെന്ന മഹത്തായ ആശയത്തെ സ്നേഹിക്കുന്നതിനോടൊപ്പം ആ ആശയത്തെ നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കണമെന്നും മുഖ്യ പ്രഭാഷണത്തിൽ കൾച്ചറൽ ഫോറം കണ്ണൂർ ജില്ലാ പ്രെസിഡന്റ് ഷാനവാസ് ഖാലിദ് പറഞ്ഞു.
നിലവിലെ സാമൂഹിക അനീതികൾക്കെതിരെ പ്രതികരിക്കുന്നതോടൊപ്പം ഭാവിയിൽ ഇന്ത്യയെ കാത്തുസൂക്ഷിക്കാൻ എന്ത് ചെയ്യാനാകുമെന്നു നമ്മൾ ആലോചിക്കേണ്ടതുണ്ടെന്നുംഇന്ത്യയെ പടുത്തുയർത്തണമെന്നും ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി റാനിയ സുലൈഖ പറഞ്ഞു.
കൾച്ചറൽ ഫോറം സ്റ്റേറ്റ് സെക്രട്ടറി രമ്യ നമ്പിയത് , വിമൻ ഇന്ത്യ പ്രെസിഡന്റ് നഹ്‌യാ ബീവി ,സെക്രട്ടറി റൈഹാന അസ്ഹർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. സ്മൃതി ഹരിദാസ് കവിതാലാപനം നടത്തി. റിദ ബിസ്മി, ഫാത്തിമത് ജസീല എന്നിവർ കലാ പരിപാടികൾ അവതരിപ്പിച്ചു. ഫാത്തിമ മെഹറിൻ, ഹിബ സലിം എന്നിവർ പരിപാടി നിയന്ത്രിച്ചു. ഫാത്തിമ സഹ്‌റ ഖിറാഅത്ത് നടത്തി.ഗേൾസ് ഇന്ത്യ വൈസ് പ്രെസിഡന്റ് സൈനബ് സുബൈർ സ്വാഗതവും, ഗേൾസ് ഇന്ത്യ പ്രെസിഡന്റ് ഫഹാന റഷീദ് നന്ദിയും പറഞ്ഞു.