ഖത്തർ കൾച്ചറൽ ഫോറം തിരുവമ്പാടി മണ്ഡലം എട്ടു യൂണിറ്റുകള്‍ രൂപീകരിച്ചു
Qatar Cultural Forum Thiruvambadi Constituency formed eight units
ദോഹ: ആഗതമായ 2020 തദ്ധേശ സ്വയംഭരണ തിരഞ്ഞടുപ്പോടനുബന്ധിച്ച് പ്രവാസ ലോകത്ത് നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കൾച്ചറൽ ഫോറം തിരുവമ്പാടി മണ്ഡലത്തില്‍ എട്ടു യൂണിറ്റുകള്‍ രൂപീകരിച്ചു. മുക്കം മുനിസിപ്പാലിറ്റിയില്‍ അഞ്ചു യൂണിറ്റുകളും, കൊടിയത്തൂർ പഞ്ചായത്തില്‍ രണ്ട് യൂനിറ്റുകളും, കാരശ്ശേരി പഞ്ചായത്തില്‍ ഒരു യൂനിറ്റും വീതമാണ് നിലവിൽ വന്നത്.
മുക്കം മുനിസിപ്പാലിറ്റിയില്‍ താഴെ കൊടുത്തവര്‍ യഥാക്രമം വാർഡ്/ യൂണിറ്റ് കണ്‍വീനറായും, അസിസ്റ്റന്റ് കണ്‍വീനര്‍മാരായും തിരഞ്ഞടുക്കപ്പെട്ടു. കണക്കുപറമ്പ് വാർഡ്: ശിഹാഭുദ്ധീന്‍ കെ വി, ഉസാമ പി, മാഹിര്‍ പി; മംഗലശ്ശേരി വാർഡ് : നബീല്‍ ഇ കെ, ഷകീബ് വി കെ, അര്‍ഷദ് കെ സി ആര്‍ ; പുൽപറമ്പ് വാർഡ്: അനീസുദ്ധീന്‍ ടി കെ, നൌഷാദ് സി; വെസ്റ്റ് ചേന്ദമംഗല്ലൂർ വാർഡ്: ശാകിര്‍ കെ ടി, മുഹമ്മദ് അലി ടി കെ, നബീല്‍ കെ സി, മുക്കം യൂണിറ്റ് : ഫജറുദ്ധീന്‍ കെ, അബ്ദുല്‍ ലത്തീഫ് കുറ്റീരുമ്മല്‍, ഷൈജു റഹ്മാന്‍. കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളില്‍ താഴെ കൊടുത്തവര്‍ യഥാക്രമം യൂനിറ്റ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരായി തിരഞ്ഞടുക്കപ്പെട്ടു. കൊടിയത്തൂർ യൂണിറ്റ്: ഷമീർ ടി കെ, അമീൻ ചാലക്കൽ, മുറാദ് പി പി; ചെറുവാടി യൂണിറ്റ് : ഇ എന്‍ അബ്ദുൽ ഗഫ്ഫാർ, ആദിൽ അബ്ദുറഹിമാൻ, ഷരീഫ്; കാരശ്ശേരി യൂണിറ്റ്: മന്‍സൂര്‍ ചെപ്പാളി, അബ്ദുല്‍ ഖാദര്‍, അഹ്മദ് സാകി.
വ്യത്യസ്ഥ വാർഡ്/ യൂണിറ്റ് രൂപീകണങ്ങള്‍ക്ക് കൾച്ചറൽ ഫോറം തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് യാസിര്‍ എം അബ്ദുള്ള, വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് പി, ജില്ലാ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ കെ, മണ്ഡലം ജനറല്‍ സെക്രട്ടറി ശാഹിദ് എം എ, തിരഞ്ഞെടുപ്പ് ജനറല്‍ കണ്‍വീനർ ഷാനില്‍ എ എം, സെക്രട്ടറിമാരായ തുഫൈല്‍, സുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശേഷം നടന്ന വാർഡ്/ യൂണിറ്റ് ഭാരവാഹികളുടെ യോഗത്തില്‍ മുക്കം മുനിസിപ്പാലിറ്റിയില്‍ നാല് വാര്‍ഡുകളിലും, കൊടിയത്തൂർ പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളിലും, കാരശ്ശേരി പഞ്ചായത്തില്‍ ഒരു വാര്‍ഡിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഇലക്ഷനിൽ വെല്‍ഫയര്‍ പാര്‍ട്ടി യു ഡി എഫു മായി ധാരണയദിടിസ്ഥാനത്തിലും മറ്റു പഞ്ചായത്തുകളില്‍ ഒറ്റക്കും മല്‍സരിക്കുന്നതായി മണ്ഡലം പ്രസിഡന്റ് അറിയിച്ചു, വെല്‍ഫയര്‍ പാര്‍ട്ടിയുടെയും ധാരണയുള്ള സ്ഥലങ്ങളില്‍ യു ഡി എഫ് ന്റെയും സ്ഥാനാര്‍ത്തികളുടെ വിജയത്തിനു വേണ്ടി പ്രവാസ ലോകത്ത് നിന്നു സാധ്യമാവുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുവാന്‍ അദ്ധേഹം ആവശ്യപ്പെട്ടു.
ഷഫീക് അറക്കൽ